മുൻ ചെൽസി മാനേജർ മൗറീഷ്യോ പോച്ചെറ്റിനോയെ സ്വന്തമാക്കാന്‍ യുണൈറ്റഡ്
ചെല്‍സിയില്‍ നിന്നും പുറത്തേക്ക് പോകുന്നതിനു മുന്‍പ് തന്നെ മോറീഷ്യോ പൊച്ചെട്ടീനോക്ക് അടുത്ത വിളി വന്നു കഴിഞ്ഞു.ചെല്‍സി മാനേജരെ നിലവില്‍ ബന്ധപ്പെട്ടിരിക്കുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണ്.അവര്‍ക്ക് ടെന്‍ ഹാഗിനെ പറഞ്ഞു വിടേണ്ടി വന്നാല്‍ അര്‍ജന്‍ട്ടയിന്‍ മാനേജര്‍ ആയിരിയ്ക്കും ലിസ്റ്റിലെ ആദ്യത്തെ ഓപ്ഷന്‍.
ചെല്‍സിയെ ലീഗ് പട്ടികയില്‍ ആറാമത് എത്തിക്കുകയും അത് കൂടാതെ അവരെ ഈഎഫ്എല്‍ കപ്പ് ഫൈനലില്‍ കളിപ്പിക്കയും ചെയ്തു എന്നതാണു പൊച്ചെട്ടീനോയുടെ ഏറ്റവും വലിയ ക്രെഡിറ്റ്.എന്നാല്‍ ഈ സീസണില്‍ അദ്ദേഹത്തിന്റെ പ്രകടനം ചെല്‍സി ഉടമ ടോഡ് ബോഹ്ലിക്കും മാനേജ്മെന്റിലെ മറ്റ് ആളുകള്‍ക്കും ഒട്ടും ഇഷ്ടം ആയിട്ടില്ല.അതിനാല്‍ ആണ് പൊച്ചെട്ടീനോയെ പറഞ്ഞു വിടാന്‍ അവര്‍ തീരുമാനിച്ചത്.എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം യുണൈറ്റഡിലെ പുതിയ ചെയര്‍മാന്‍ ആയ ജിം റാറ്റ്ക്ലിഫിന് ഏറെ ബോധിച്ചു. അതിനാല്‍ ടെന്‍ ഹാഗിനെ പറഞ്ഞു വിടേണ്ടി വന്നാല്‍ പൊച്ചേ ആയിരിയ്ക്കും പുതിയ ചെകുത്താന്‍മാരുടെ തലവന്‍.