പുറത്തു പോകാന്‍ സാവി തീരുമാനിച്ചു , കാരണങ്ങള്‍ വ്യക്തം ആക്കാതെ ….
ബാഴ്‌സലോണ പരിശീലകൻ സാവി ഹെർണാണ്ടസ്, തന്നെ പുറത്താക്കാനുള്ള ക്ലബ്ബിൻ്റെ തീരുമാനം താൻ അംഗീകരിക്കുന്നുവെന്ന് പരസ്യമായി വെളിപ്പെടുത്തി.ഞായറാഴ്ച സെവിയ്യയിൽ നടക്കുന്ന സീസണിലെ അവസാന മത്സരത്തിനപ്പുറം സാവിയുടെ പ്രവര്‍ത്തനം തങ്ങള്‍ക്ക് ആവശ്യം ഇല്ല എന്നു ലപ്പോര്‍ട്ട സാവിയോട് പറഞ്ഞിരുന്നു.ഹാന്‍സി ഫ്ലിക്ക് ആണ് ലപ്പോര്‍ട്ടയുടെ പുതിയ മാനേജര്‍ സ്ഥാനാര്‍ത്തി.
“ഞാൻ പ്രസിഡൻ്റുമായി സംസാരിച്ചു, ഒരു മാറ്റത്തിൻ്റെ ആവശ്യകത പരിഗണിക്കുന്നതിനുള്ള കാരണങ്ങൾ അദ്ദേഹം എന്നോടു പറഞ്ഞു.അത് അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് മാത്രം ആണ് എനിക്കു ചെയ്യാന്‍ കഴിയുക.ക്ലബിൽ തീരുമാനങ്ങൾ എടുക്കുന്നത് അദ്ദേഹം ആണ്.അദ്ദേഹം ഇത് പറഞ്ഞപ്പോള്‍ കൈ കൊടുത്തു ഞാന്‍ അദ്ദേഹവുമായി വേര്‍ പിരിഞ്ഞു.ബാഴ്സയില്‍ ഞാൻ ഇപ്പോൾ സ്റ്റാൻഡിലെ മറ്റൊരു ആരാധകനായിരിക്കും.”സാവി മാധ്യമങ്ങളോട് പറഞ്ഞു.ലപ്പോര്‍ട്ട എന്താണ് സാവിയോട് പറഞ്ഞത് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്കാന്‍ തയ്യാര്‍ ആയില്ല.