യൂറോ 2024: യുവൻ്റസിൻ്റെ വാതുവെപ്പ് നായകന്‍ നിക്കോളോ ഫാഗിയോലി ഇറ്റലി ടീമിൽ ഇടം നേടി
ജർമ്മനിയിൽ നടക്കാനിരിക്കുന്ന യൂറോ 2024 ടൂർണമെൻ്റിനുള്ള ഇറ്റലിയുടെ താൽക്കാലിക ടീമിൽ യുവൻ്റസ് മിഡ്ഫീൽഡർ നിക്കോളോ ഫാഗിയോലി ഇടം നേടി.വാതുവെപ്പ് നിയമങ്ങൾ ലംഘിച്ചതിന് ഏഴ് മാസത്തെ വിലക്ക് അനുഭവിച്ചതിന് ശേഷം ബൊലോഗ്നക്കെതിരെ താരം ഈ അടുത്താണ് മടങ്ങി എത്തിയത്.തിങ്കളാഴ്ച നടന്ന മല്‍സരത്തില്‍ അദ്ദേഹം കളിച്ചിരുന്നു.
വിലക്കിന് മുമ്പ് ഈ സീസണിൽ യുവൻ്റസിൻ്റെ ആറ് ലീഗ് മത്സരങ്ങളിൽ ഫാഗിയോലി കളിച്ചിരുന്നു, നവംബറിൽ അൽബേനിയക്കെതിരെ ഇറ്റലിയിൽ അരങ്ങേറ്റവും താരം കുറിച്ചിരുന്നു.ബൊലോഗ്നയെ അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാൻ സഹായിച്ച അൺക്യാപ്ഡ് ഡിഫൻഡർ റിക്കാർഡോ കാലാഫിയോറി, ലൂസിയാനോ സ്പല്ലേറ്റിയുടെ 30 അംഗ പട്ടികയിൽ ഇടം നേടി.പേശീ സംബന്ധമായ പ്രശ്‌നത്തെ തുടർന്ന് ടോട്ടൻഹാമിൻ്റെ ഫുൾ ബാക്ക് ഡെസ്റ്റിനി ഉഡോഗി ഇല്ലാതെയാണ് ഇറ്റലി ഇറങ്ങുന്നത്.ബുധനാഴ്ച നടന്ന യൂറോപ്പ ലീഗ് ഫൈനലിൽ ബയർ ലെവർകുസനെതിരായ അറ്റലാൻ്റയുടെ ടീമില്‍ കളിച്ച ജിയാൻലൂക്ക സ്കാമാക്ക ടീമില്‍ മടങ്ങി എത്തി.സീരി എ ചാമ്പ്യന്മാരായ ഇൻ്റർ മിലാനിൽ നിന്ന് ആറ് കളിക്കാരെ സ്‌പല്ലെറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്, എന്നാൽ എസി മിലാനിൽ നിന്ന് ആരെയും ഉൾപ്പെടുത്തിയിട്ടില്ല.
ഇറ്റലി സ്ക്വാഡ്
ഗോൾകീപ്പർമാർ: ജിയാൻലൂജി ഡോണാരുമ്മ, അലക്‌സ് മെററ്റ്, ഇവാൻ പ്രൊവെഡൽ, ഗുഗ്ലിയൽമോ വികാരിയോ
ഡിഫൻഡർമാർ: ഫ്രാൻസെസ്കോ അസെർബി, അലസാൻഡ്രോ ബാസ്റ്റോണി, റൗൾ ബെല്ലനോവ, അലസ്സാൻഡ്രോ ബുവോൻജിയോർണോ റിക്കാർഡോ കാലഫിയോറി. ആൻഡ്രിയ കാംബിയാസോ മാറ്റിയോ ഡാർമിയൻ ജിയോവാനി ഡി ലോറെൻസോ ഫെഡറിക്കോ ഡിമാർക്കോ ജിയാൻലൂക്ക മാൻസിനി ജോർജിയോ സ്കാൽവിനി
മിഡ്ഫീൽഡർമാർ: നിക്കോളോ ബരെല്ല ബ്രയാൻ ക്രിസ്റ്റാൻ്റേ നിക്കോളോ ഫാഗിയോലി മൈക്കൽ ഫോളോറുൻഷോ ഡേവിഡ് ഫ്രാട്ടെസി ജോർഗിഞ്ഞോ ലോറെൻസോ പെല്ലെഗ്രിനി സാമുവേൽ റിച്ചി
ഫോർവേഡ്‌സ്: ഫെഡറിക്കോ ചീസ സ്റ്റീഫൻ എൽ ഷരാവി റിക്കാർഡോ ഓർസോളിനി ജിയാക്കോമോ റാസ്‌പഡോറി മറ്റിയോ റെറ്റെഗുയി ജിയാൻലൂക്ക സ്‌കാമാക്ക, മത്തിയ സക്കാഗ്നി