EPL 2022 European Football Foot Ball International Football Top News transfer news

പടിയില്‍ കലം ഉടച്ച് ലെവര്‍കുസന്‍ ; ലുക്ക്മാൻ ഹാട്രിക്ക് അറ്റലാൻ്റക്ക് യൂറോപ്പ ലീഗ് കിരീടം നേടി കൊടുത്തു

May 23, 2024

പടിയില്‍ കലം ഉടച്ച് ലെവര്‍കുസന്‍ ; ലുക്ക്മാൻ ഹാട്രിക്ക് അറ്റലാൻ്റക്ക് യൂറോപ്പ ലീഗ് കിരീടം നേടി കൊടുത്തു

ജർമ്മൻ ചാമ്പ്യൻമാരുടെ ശ്രദ്ധേയമായ അപരാജിത കുതിപ്പിന് വിരാമമിട്ട് അറ്റ്ലാന്‍റ പോരാളികള്‍.ബയേർ ലെവർകൂസനെ 3-0ന് തോൽപ്പിച്ചതിന് ശേഷമുള്ള അവരുടെ 117 വർഷത്തെ ചരിത്രത്തിലെ രണ്ടാമത്തെ മേജർ ട്രോഫിയാണ് ബുധനാഴ്ച അറ്റ്ലാന്‍റ നേടി എടുത്തത്.എവർട്ടൺ, ഫുൾഹാം, ലെസ്റ്റർ സിറ്റി എന്നിവരോടൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലയുറപ്പിക്കാൻ പാടുപെട്ട ലുക്ക്മാൻ ആണ് ഇന്നലത്തെ മല്‍സരത്തില്‍ അറ്റ്ലാന്‍റയുടെ വിജയ ശില്പി.

 

Leverkusen's streak ended as Lookman hat-trick hands Atalanta Europa League  title | The Business Standard

അഡെമോള ലുക്ക്മാൻ നേടിയ മൂന്നു ഗോളുകള്‍ മതി ആയിരുന്നു അറ്റ്ലാന്‍റക്ക് വിജയം ഉറപ്പിക്കാന്‍.തുടക്കത്തില്‍ മല്‍സരം അല്പം ആലസ്യത്തോടെ കളിച്ചു എങ്കിലും വളരെ പെട്ടെന്നു മല്‍സരത്തിന്റെ ചൂട് ലേവര്‍കുസന് നല്കാന്‍ അറ്റ്ലാന്‍റക്ക് കഴിഞ്ഞു.26 മിനുറ്റ് ആവുമ്പോഴേക്കും 2 ഗോള്‍ നേടി ജര്‍മന്‍ ക്ലബിനെ അവര്‍ സമ്മര്‍ദ ചുഴലിയിലേക്ക് തള്ളി ഇട്ടിരുന്നു. തിരിച്ചുവരവിന്റെ നേരിയ ലക്ഷണങ്ങള്‍ കാണിച്ചു എങ്കിലും ജര്‍മന്‍ ക്ലബിനെ അവസരങ്ങള്‍ മുതല്‍ എടുക്കാന്‍ അറ്റ്ലാന്‍റ സമ്മതിച്ചില്ല.

Leave a comment