ബ്രൂണോയെ അല്‍ നാസറിലേക്ക് കൊണ്ട് വരാന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ !!!!!!!
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിനേ സൈന്‍ ചെയ്യാന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറിനെ നിര്‍ബന്ധിക്കുന്നതായി വാര്‍ത്ത ലഭിച്ചിട്ടുണ്ട്.ഫെർണാണ്ടസിൻ്റെ ഭാവി നിലവിൽ എവിടെ തുടരും എന്നത് ഒരു ഉറപ്പ് ഇല്ലാത്ത കാര്യം ആണ്., ബയേൺ മ്യൂണിക്ക് ഉൾപ്പെടെയുള്ള നിരവധി ക്ലബ്ബുകൾ വരാനിരിക്കുന്ന വിപണിയിൽ അദ്ദേഹത്തെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
എന്നാല്‍ തന്‍റെ സഹ താരത്തിനെ റോണോ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് എന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തം ആക്കുന്നു.അദ്ദേഹത്തിനെ അല്‍ നാസറിലേക്ക് കൊണ്ട് വരാന്‍ റൊണാള്‍ഡോ കഴിവതും ശ്രമം നടത്തുന്നുണ്ട്.അത് കൊണ്ട് തന്നെ അല്‍ നാസറുടെ പ്രാഥമിക സൈനിങ് ടാര്‍ഗെറ്റ് തന്നെ ബ്രൂണോ ആണ് എന്നു പല ഇംഗ്ലിഷ് മാധ്യമങ്ങളും വിലയിരുത്തുന്നു.എന്നാല്‍ കാപ്റ്റനെ അങ്ങനെ ഒന്നും വിട്ടു കൊടുക്കാന്‍ യുണൈറ്റഡിന് താല്‍പര്യം ഇല്ല.അവരുടെ കരുത്തുറ്റ സാമ്പത്തിക ശക്തി കാരണം ഇത്തരമൊരു നീക്കത്തിന് ഡിവിഷന് പ്രാപ്തമാണ്.