സെപ്റ്റംബറിൽ എസിഎൽ പരിക്കിൽ നിന്ന് നെയ്മർ തിരിച്ചെത്തുമെന്ന പ്രതീക്ഷ പങ്ക് വെച്ച് ആല്‍ ഹിലാല്‍
സെപ്തംബർ മുതൽ ബ്രസീൽ ഫോർവേഡ് നെയ്മർ കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അൽ ഹിലാൽ മാനേജർ ജോർജ്ജ് ജീസസ് പറഞ്ഞു.2023 ഒക്ടോബറിൽ ഇൻ്റർനാഷണൽ ഡ്യൂട്ടിയിലായിരിക്കെ ആണ് താരത്തിനു പരിക്ക് സംഭവിച്ചത്.ഇടത് കാൽമുട്ടിലെ മെനിസ്കസും ആൻ്റീരിയർ ക്രൂസിയേറ്റ് ലിഗമെൻ്റും (എസിഎൽ) പൊട്ടി ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷം 32 കാരനായ നെയ്മർ ഇതുവരെ കളിച്ചിട്ടില്ല.
(അൽ ഹിലാൽ മാനേജർ ജോർജ്ജ് ജീസസ്)
രണ്ട് വർഷത്തെ കരാറിൽ ഓഗസ്റ്റിൽ അൽ ഹിലാലിൽ എത്തിയ നെയ്മർ പരിക്കിന് മുമ്പ് സൗദി പ്രോ ലീഗ് ഭീമന്മാർക്ക് വേണ്ടി അഞ്ച് മത്സരങ്ങൾ മാത്രമാണ് കളിച്ചത്.79 ഗോളുകളുമായി ബ്രസീലിൻ്റെ എക്കാലത്തെയും മികച്ച സ്‌കോററായ നെയ്മർ ഈ വേനൽക്കാലത്ത് നടക്കുന്ന കോപ്പ അമേരിക്കയിൽ കളിക്കില്ല.എന്നാൽ ഈ വർഷാവസാനം നടക്കുന്ന സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അദ്ദേഹം പങ്കെടുക്കും.ഈ സീസണില്‍ സൌദി കിരീടം നേടി എങ്കിലും അടുത്ത സീസണില്‍ നേയ്മര്‍ വന്നതിനു ശേഷം തങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിച്ച് സൌദി ലീഗില്‍ ഒന്നും കൂടി തങ്ങളുടെ കരുത്ത് തെളിയിക്കാന്‍ ആണ് ആല്‍ ഹിലാല്‍ പ്ലാന്‍ ചെയ്യുന്നത്.