കടം തിരിച്ചടച്ചില്ല ചൈനീസ് കമ്പനി ; ഇൻ്റർ മിലാന് അമേരിക്കൻ ഉടമകളെ ലഭിച്ചു
ക്ലബിൻ്റെ ചൈനീസ് ഹോൾഡിംഗ് കമ്പനിയായ സണിംഗിൽ നിന്ന് 395 മില്യൺ യൂറോ കടം തിരിച്ചു ലഭിക്കാത്തതിന്റെ പേരില്‍ സീരി എ ചാമ്പ്യന്മാരായ ഇൻ്റർ മിലാൻ്റെ പുതിയ ഉടമയായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ഓക്‌ട്രീ ക്യാപിറ്റൽ മാനേജ്‌മെൻ്റ് അറിയിച്ചു.2021-ൽ ഓക്‌ട്രീ സൺനിംഗിന് വായ്പ നല്കിയിരുന്നു.ക്ലബിലെ അവരുടെ ഓഹരി കണ്ടാണ് കടം നല്കാന്‍ അമേരിക്കന്‍ കമ്പനി തീരുമാനിച്ചത്.

കടം തിരിച്ചടക്കാനുള്ള ചൊവ്വാഴ്ചത്തെ സമയപരിധി പാലിക്കുന്നതിൽ സണിംഗ് പരാജയപ്പെട്ടതിനെ തുടർന്നാണ് ഓക്ട്രീ ചുമതലയേറ്റത്.വായ്പയും അതിൽ നിന്നുള്ള പലിശയും മുടങ്ങിയ സാഹചര്യത്തിൽ ക്ലബ്ബിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഓക്ട്രീയ്ക്ക് അവകാശമുണ്ടായിരുന്നു.ഓക്‌ട്രീ ഇൻ്റർ വിൽക്കാൻ ശ്രമിക്കുമോ എന്ന് വ്യക്തമല്ല, എന്നാൽ ക്ലബിന് വേണ്ടി ദീര്‍ഗ കാലമായി നിലനില്‍ക്കാന്‍ ആണ് അമേരിക്കന്‍ ഫണ്ടിന്‍റെ തീരുമാനം എന്ന് റോയിട്ടേഴ്‌സിനോട് പറഞ്ഞു.അവര്‍ക്ക് ഈ ക്ലബിന് വേണ്ടി ഇനിയും പണം ഇറക്കാന്‍ താല്‍പര്യം ഉണ്ട് എന്ന് പറയുന്നു.