പ്രളയത്തെത്തുടർന്ന് ബ്രസീൽ ലീഗ് മത്സരങ്ങൾ 2 ആഴ്ചത്തേയ്ക്ക് നിർത്തിവച്ചു
രാജ്യത്തിൻ്റെ തെക്ക് ഭാഗത്ത് വൻ വെള്ളപ്പൊക്കം കാരണം ബ്രസീലിൻ്റെ ഫുട്ബോൾ കോൺഫെഡറേഷൻ അതിൻ്റെ ദേശീയ ലീഗിൻ്റെ അടുത്ത രണ്ട് റൗണ്ടുകൾ താൽക്കാലികമായി നിർത്തിവച്ചു.ടോപ്പ്-ഫ്ലൈറ്റ് ഡിവിഷനിലെ 20 ക്ലബ്ബുകളിൽ 15 എണ്ണം നിർത്തിവയ്ക്കാനുള്ള അഭ്യർത്ഥന നല്‍കിയതിനെ തുടര്‍ന്നു ആണ് ബുധനാഴ്ച ഈ നീക്കം.റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനം വെള്ളത്തിനടിയിലാണ്.
വെള്ളപ്പൊക്കത്തിൽ 149 പേരെങ്കിലും മരിച്ചതായും 108 പേരെ കാണാതായതായും അധികൃതർ അറിയിച്ചു. 620,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.ബ്രസീലിൻ്റെ തെക്കൻ മേഖലയിൽ സാഹചര്യങ്ങൾ അനുവദിക്കുകയാണെങ്കിൽ, ജൂൺ ഒന്നിന് ഒമ്പതാം റൗണ്ടിൽ ലീഗ് പുനരാരംഭിക്കും. ഏഴാമത്തെയും എട്ടാമത്തെയും റൗണ്ടുകൾ പുനഃക്രമീകരിക്കും.”ഫൂട്ബോളും സമൂഹവും ഒരുമിച്ച് പോവുക എന്നതാണ് ഞങ്ങളുടെ രീതി, അതിനാല്‍ നാട്ടിലെ ഈ പ്രശ്നം ഫൂട്ബോളിന്റെയും കൂടി പ്രശ്നം ആണ്.ബ്രസീലിയൻ ജനതയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു ദുഷ്‌കരമായ നിമിഷത്തിൽ വേർപിരിയാൻ കഴിയില്ല,” രാജ്യത്തിൻ്റെ ഫുട്‌ബോൾ ബോഡി പ്രസ്താവനയിൽ പറഞ്ഞു.രാജ്യവ്യാപകമായി നടക്കുന്ന എല്ലാ ടൂർണമെൻ്റുകളും നിര്‍ത്തി വെച്ചതായി ബ്രസീൽ കായിക മന്ത്രി ആന്ദ്രേ ഫുഫുക ഇതിന് മുന്നേ പറഞ്ഞിരുന്നു.