ഏറ്റവും കൂടുതൽ മഞ്ഞക്കാർഡ് നേടിയ പ്രീമിയർ ലീഗിലെ റെക്കോർഡ് ചെൽസി തകർത്തു
ഒരു പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ മഞ്ഞക്കാർഡ് നേടിയ ടീമെന്ന റെക്കോർഡ് ചെൽസി തകർത്തു.77-ാം മിനിറ്റിൽ വാലൻ്റൈൻ ബാർകോയെ ഫൗൾ ചെയ്തതിന് റഹീം സ്റ്റെർലിങ്ങിന് ചെൽസിയുടെ 102-ാം മഞ്ഞക്കാർഡ് ലഭിച്ചു.ചെൽസി മിഡ്‌ഫീൽഡർ മോയ്‌സെസ് കൈസെഡോയും ബുക്ക് ചെയ്യപ്പെട്ടു, ഇത് ഒരു മത്സരം കളിക്കാൻ ശേഷിക്കെ ടീമിൻ്റെ സീസൺ ടോട്ടൽ 103 ലെത്തിച്ചു.
2021-22 സീസണിൽ ലീഡ്‌സ് യുണൈറ്റഡ് സ്ഥാപിച്ച മുൻ റെക്കോർഡ് (101) ആണ് ഇപ്പോള്‍ ചെല്‍സി മറികടന്നിരിക്കുന്നത്.മൗറീഷ്യോ പോച്ചെറ്റിനോയുടെ ചെൽസി ടീമീന് സീസണില്‍ തങ്ങളുടെ അച്ചടക്കം നിലനിർത്താൻ വളരെ ഏറെ കഷ്ട്ടപ്പെട്ടു.എന്നിരുന്നാലും തുടർച്ചയായ നാല് വിജയങ്ങളുടെ റിക്കോര്‍ഡ് ചെല്‍സിക്ക് ഏറെ ആവേശം നല്കുന്നു.ഈ സീസണിൽ ഒരു കളിക്കാരനും ബുക്കിംഗ് എടുക്കാതെ രണ്ട് മത്സരങ്ങൾ മാത്രമേ ചെൽസി കളിച്ചിട്ടുള്ളൂ (ഡിസം. 6, മാഞ്ചസ്റ്റർ യുണൈറ്റഡ്, മെയ് 2, ടോട്ടൻഹാം) കൂടാതെ ഈ സീസണിൽ 37 മത്സരങ്ങളിൽ 30-ലും ഒന്നിലധികം മഞ്ഞക്കാർഡ് അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.