ബ്രൈട്ടനെ മലര്‍ത്തിയടിക്കാന്‍ ചെല്‍സി !!!!!
യൂറോപ്പിയന്‍ ഫൂട്ബോള്‍ യോഗ്യത നേടുന്നതിന് വേണ്ടി ഇന്ന് ചെല്‍സി തങ്ങളുടെ പോരാട്ടം തുടരും.പ്രീമിയര്‍ ലീഗിലെ കറുത്ത കുതിരകള്‍ ആയ ബ്രൈട്ടന്‍ ആണ് ഇന്ന് ബ്ലൂസിന്റെ എതിരാളികള്‍.ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍ മണിക്ക് ആണ് കിക്കോഫ്.ബ്രൈട്ടന്‍ ഹോം ഗ്രൌണ്ട് ആണ് മല്‍സരത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ഇതിന് മുന്നേ സീസണില്‍ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് 3- 2 നു ചെല്‍സി ജയം നേടിയിരുന്നു.ഫോമില്‍ അസ്ഥിരതയുടെ പഴി സ്ഥിരം കേള്‍ക്കുന്ന ചെല്‍സിക്ക് കഴിഞ്ഞ മൂന്നു തുടര്‍ച്ചയായ മല്‍സരങ്ങളിലും വിജയിക്കാന്‍ കഴിഞ്ഞു.ഇത് അവരുടെ കാമ്പിനെ ഏറെ ആത്മവിശ്വാസത്തില്‍ തുടരാന്‍ സഹായിക്കുന്നു.ഇത് കൂടാതെ ശേഷിക്കുന്ന രണ്ടു മല്‍സരം വിജയിക്കുകയും ന്യൂ കാസില്‍, ടോട്ടന്‍ഹാം പരാജയപ്പെടുകയും കൂടി ചെയ്താല്‍ ചെല്‍സിക്ക് അടുത്ത സീസണില്‍ യൂറോപ്പിയന്‍ ഫൂട്ബോള്‍ കളിയ്ക്കാന്‍ കഴിയും.