ബാഴ്‌സലോണ ലാലിഗയിൽ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു
തിങ്കളാഴ്ച റയൽ സോസിഡാഡിനെതിരെ സ്വന്തം തട്ടകത്തിൽ 2-0ന് ജയിച്ച ബാഴ്‌സലോണ ലാലിഗയിൽ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു.ലമായിന്‍ യമാല്‍ ആണ് ഇന്നലത്തെ മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്.അദ്ദേഹം ആണ് ബാഴ്സക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്.ജയത്തോടെ സാവി ഹെർണാണ്ടസിൻ്റെ ടീം ജിറോണയെ പിന്തള്ളി 76 പോയിൻ്റിലേക്ക് മുന്നേറി.
പ്രതിരോധത്തില്‍ വീണ്ടും വീണ്ടും ഈ ബാഴ്സക്ക് അടി തെറ്റുന്ന കാഴ്ചയാണ് കണ്ടത്.ഇന്നലെ പലപ്പോഴും എതിര്‍ ടീമിന്റെ ഗെയിം ടെംപോ ആയി പിടിച്ച് നില്ക്കാന്‍ പാടുപ്പെട്ടു എങ്കിലും ഭാഗ്യം തുണച്ച അവര്‍ക്ക് ഗോള്‍ ഒന്നും ലഭിച്ചില്ല.ഇൽകെ ഗുണ്ടോഗൻ്റെ പാസിൽ നിന്ന് കൂളായി യമൽ ബാഴ്‌സലോണയെ 40-ാം മിനിറ്റിൽ മുന്നിലെത്തിച്ചു.സ്റ്റോപ്പേജ് ടൈമിൽ ഹാൻഡ്‌ബോളിനുള്ള വാര്‍ റിവ്യൂവിന് ശേഷം ലഭിച്ച പെനാല്‍റ്റി വലയില്‍ ആക്കി കൊണ്ട് റഫീഞ്ഞ ആണ് ബാഴ്സയുടെ രണ്ടാം ഗോള്‍ നേടിയത്.