ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 10 വിക്കറ്റ് വിജയം
ട്രാവിസ് ഹെഡിൻ്റെയും അഭിഷേക് ശർമ്മയുടെയും ആധിപത്യം, ബുധനാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 160-ലധികം വിജയലക്ഷ്യം അതിവേഗം പിന്തുടരാൻ സഹായിച്ചു. 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹെഡും (89 നോട്ടൗട്ട്, 30 പന്തിൽ 8×4, 8×6) ശർമയും (75 നോട്ടൗട്ട്, 28 പന്തിൽ, 8×4, 6×6) എൽഎസ്ജി ബൗളർമാരെ തലങ്ങും വിലങ്ങും ശിക്ഷിച്ചപ്പോള്‍ 9.4 ഓവറില്‍ അവര്‍ റണ്‍ ചേസ് പൂര്‍ത്തിയാക്കി.
ഈ വിജയത്തോടെ 12 കളികളിൽ നിന്ന് 14 പോയിൻ്റുമായി സൺറൈസേഴ്‌സ് പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി, അതേ മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുമായി ലഖ്‌നൗ ആറാം സ്ഥാനത്താണ്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിന് വലിയ നമ്പര്‍ സ്കോര്‍ബോര്‍ഡില്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല.ഡെത്ത് ഓവറുകളില്‍ ആയുഷ് ബഡോണി (30 പന്തിൽ 55 നോട്ടൗട്ട്), നിക്കോളാസ് പൂരൻ (25 പന്തിൽ 48 നോട്ടൗട്ട്) എന്നിവരുടെ സാന്നിധ്യം ഇല്ലെങ്കില്‍ 160 പോലും എത്താന്‍ ഹൈദരാബാദ് ടീമിന് കഴിയില്ലായിരുന്നു.