EPL 2022 European Football Foot Ball International Football Top News transfer news

മുന്‍ റയല്‍ മാഡ്രിഡ് മാനേജരെ അരങ്ങിലേക്ക് ഇറക്കാന്‍ വെസ്റ്റ് ഹാം

May 4, 2024

മുന്‍ റയല്‍ മാഡ്രിഡ് മാനേജരെ അരങ്ങിലേക്ക് ഇറക്കാന്‍ വെസ്റ്റ് ഹാം

ക്ലബ് വിടുമെന്ന് പ്രതീക്ഷിക്കുന്ന ഡേവിഡ് മോയ്‌സിനു പകരം പുതിയ മാനേജരെ സൈന്‍ ചെയ്യാന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ് വെസ്റ്റ് ഹാം.ഇതിന് മുന്നേ അദ്ദേഹം മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബ് ആയ വൂള്‍വ്സിനെ കളിപ്പിച്ചിട്ടുണ്ട്.പല പ്രൊഫൈലില്‍ ഉള്ള മാനേജര്‍മാരെയും അവര്‍ ഇന്‍റര്‍വ്യു ചെയ്തു വരുന്നുണ്ട്.എന്നാല്‍ നിലവിലെ സാഹചര്യം അനുസരിച്ച് സാധ്യത കൂടുതല്‍ കാണുന്നത് ലോപ്റ്റഗുയിക്ക് ആണ്.

It's football hunger' – Moyes intent on West Ham stay as Lopetegui  speculation swirls | beIN SPORTS

പോര്‍ട്ടോ മാനേജര്‍ ആയ റൂബൻ അമോറിമും സാധ്യത ലിസ്റ്റില്‍ ഉണ്ട്.എന്നാല്‍ പോർട്ടോ, സ്പെയിൻ, റയൽ മാഡ്രിഡ്, സെവില്ല, വോൾവ്സ് എന്നിങ്ങനെ പല തരത്തില്‍ ഉള്ള ക്ലബുകളുമായി ചിലവഴിച്ചിട്ടുണ്ട് എന്നത് ലോപ്പ്റ്റഗുയിയെ മാനേജ്മെന്റിന്റെ പ്രിയങ്കരന്‍ ആക്കുന്നു.പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം ഒമ്പതാം സ്ഥാനത്താണ്.2019 ഡിസംബറിൽ വെസ്റ്റ് ഹാമിലേക്ക് മടങ്ങിയെത്തിയ മോയസ്, കഴിഞ്ഞ സീസണിൽ യൂറോപ്പ കോൺഫറൻസ് ലീഗ് നേടി കൊടുത്തു കൊണ്ട് 43 വർഷത്തിനിടെ ക്ലബ്ബിൻ്റെ ആദ്യ ട്രോഫി സമ്മാനിച്ചു.

Leave a comment