പ്രീമിയര്‍ ലീഗ് റേസില്‍ ഒട്ടും അയവില്ലാത്ത സിറ്റി
പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം നേടാനുള്ള സിറ്റിയുടെ പോരാട്ടം ഇന്ന് തുടരും.ഇന്നു ഇന്ത്യന്‍ സമയം പത്തു മണിക്ക് സിറ്റിയുടെ ഹോം ഗ്രൌണ്ട് ആയ എത്തിഹാദ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഈ സീസണില്‍ ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഒന്നിനെതിരെ രണ്ടു ഗോളിന് സിറ്റിയെ വൂള്‍വ്സ് പരാജയപ്പെടുത്തിയിരുന്നു.
ഇന്നതെ മല്‍സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അതിനു മറുപടി നാല്‍കാനുള്ള ഉറപ്പില്‍ ആണ് സിറ്റി താരങ്ങള്‍.നിലവില്‍ നാല് പോയിന്റിന് ആഴ്സണല്‍ മുന്നില്‍ ആണ് എങ്കിലും സിറ്റിക്ക് രണ്ടു മല്‍സരം കുറവ് ആണ്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ വിലപ്പെട്ട മൂന്നു പോയിന്റും നേടാന്‍ ഉറച്ച് തന്നെ ആയിരിയ്ക്കും ബ്ലൂസ് വരുക.ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ഈഎഫ്എല്‍ കപ്പില്‍ നിന്നും പുരത്തായ അവര്‍ക്ക് ഇനിയുള്ള പ്രതീക്ഷ പ്രീമിയര്‍ ലീഗും എഫ്എ കപ്പും ആണ്.