മേസണ്‍ ഗ്രീന്‍വുഡിനെ സൈന്‍ ചെയ്യാന്‍ യുവന്‍റസ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മേസൺ ഗ്രീൻവുഡിനെ സൈനിംഗിനായി യുവൻ്റസ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.കുറ്റങ്ങളില്‍ നിന്നുമെല്ലാം തന്‍റെ പേര് മാറ്റിയ ശേഷം അദ്ദേഹം കരിയര്‍ വീണ്ടെടുക്കാന്‍ സ്പെയിനിലേക്ക് വന്നു.ഗ്രീൻവുഡ് ഗെട്ടാഫെയില്‍ വളരെ നല്ല സ്പെല്‍ ആണ് കളിച്ചു കൊണ്ടിരിക്കുന്നത്.അദ്ദേഹത്തിന്റെ സൈനിന് വേണ്ടി പല ക്ലബുകളും രംഗത്ത് വരുന്നുണ്ട്.
താരത്തിനു വേണ്ടി സ്പാനിഷ് ക്ലബുകള്‍ ആയ ബാഴ്സയും അത്ലറ്റിക്കോ മാഡ്രിഡും രംഗത്ത് വന്നിരുന്നു.എന്നാല്‍ ഇപ്പോള്‍ ട്രാന്‍സ്ഫര്‍ ചര്‍ച്ചകളില്‍ ഇരു ടീമുകളും സജീവം അല്ല.അതിനാല്‍ നിലവിലെ സാധ്യത എടുത്തു നോക്കുകയാണ് എങ്കില്‍ മുന്നില്‍ ഉള്ളത് യൂവേ തന്നെ ആണ്.താരത്തിനു വേണ്ടി ബാങ്ക് തകര്‍ക്കാന്‍ ഉള്ള കെല്‍പ് നിലവില്‍ സീരി എ ക്ലബിന് ഇല്ല.അവര്‍ അദ്ദേഹത്തിനെ സ്വാപ്പ് അല്ലെങ്കിൽ പാർട്ട് എക്സ്ചേഞ്ച് ഡീലി ൽ സൈന്‍ ചെയ്യാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്.