മാൻ സിറ്റിയുടെ ഫോഡനും ഷായും റൈറ്റേഴ്‌സ് പ്ലെയർ ഓഫ് ദി ഇയർ അവാർഡുകൾ നേടി
മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോഡനെ ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷൻ (എഫ്‌ഡബ്ല്യുഎ) പുരുഷ ഫുട്‌ബോളറായി തിരഞ്ഞെടുത്തു, അതേസമയം സിറ്റി ഫോർവേഡ് ഖദീജ ഷാ വനിതാ ഫുട്‌ബോളർ ഓഫ് ദി ഇയർ അവാർഡ് നേടിയതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചു.തുടർച്ചയായി നാല് തവണ പ്രീമിയർ ലീഗ് കിരീടം നേടുന്ന ആദ്യ ടീമായി പെപ് ഗാർഡിയോളയുടെ ടീം മാറാന്‍ സാധ്യത ഇരിക്കെ സിറ്റിയുടെ ഈ സീസണിലെ പ്രധാന കുന്ത മുന ഫോഡന്‍ തന്നെ ആണ്.
23 കാരനായ സിറ്റി അക്കാദമി താരം ഈ സീസണിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും 24 ഗോളുകൾ നേടുകയും 10 അസിസ്റ്റുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.പരിക്കിലൂടെ കെവിൻ ഡി ബ്രൂയിൻ്റെ അഭാവത്തിൽ ടീമിനു വേണ്ടി ഒരു പ്ലേ മേക്കര്‍ റോളിലും താരം കളിച്ചിട്ടുണ്ട്.എഫ്‌ഡബ്ല്യുഎ അംഗങ്ങൾ രേഖപ്പെടുത്തിയ വോട്ടിൻ്റെ 42% നേടിയാണ് ഫോഡൻ അവാർഡ് നേടിയത്, ഡിഫൻഡർ റൂബൻ ഡയസ് 2021-ലും ഫോർവേഡ് എർലിംഗ് ഹാലൻഡും കഴിഞ്ഞ സീസണിൽ അവാർഡ് നേടിയിരുന്നു.സിറ്റി ടീമംഗം റോഡ്രി, ആഴ്സണൽ മിഡ്ഫീൽഡർ ഡെക്ലാൻ റൈസ് എന്നിവർ ആണ് വോട്ടിങ്ങില്‍ ഫോഡന് ശേഷം എത്തിയത്.