തിയാഗോ സിൽവ 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചെൽസി വിടുന്നു
സീസണിൻ്റെ അവസാനത്തോടെ താൻ ചെൽസി വിടുമെന്ന് തിയാഗോ സിൽവ സ്ഥിരീകരിച്ചു.എന്നാല്‍ ഒന്നും ഇവിടം കൊണ്ട് തീരുന്നില്ല എന്നും താന്‍ ഉടന്‍ തന്നെ ഈ ടീമിലേക്ക് മറ്റൊരു റോളില്‍ മടങ്ങി എത്തും എന്നും അദ്ദേഹം പറഞ്ഞു.39-കാരൻ്റെ കരാർ ഈ വേനൽക്കാലത്ത് അവസാനിക്കാന്‍ പോവുകയാണ്.
2020 ഓഗസ്റ്റിൽ ഒരു ഫ്രീ ട്രാൻസ്ഫറിൽ ചെൽസിയിൽ ചേർന്ന സിൽവ ഇന്നുവരെ 151 മത്സരങ്ങളിൽ ചെല്‍സിക്ക് വേണ്ടി ബൂട്ട് അണിഞ്ഞിട്ടുണ്ട്.ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നീ കിരീടങ്ങളും അദ്ദേഹം അവര്‍ക്ക് വേണ്ടി നേടിയിട്ടുണ്ട്.”ഇത് എനിക്കു വെറും ഒരു ക്ലബ് അല്ല,ഒരു വർഷം മാത്രം എന്ന നിലയില്‍ ആയിരുന്നു ഞാന്‍ ഇങ്ങോട്ട് വന്നത്,എന്നാല്‍ ഇവിടിത്തെ സാഹചര്യം എന്നെ 4 വര്ഷം ടീമില്‍ തുടരാന്‍ പ്രേരിപ്പിച്ചു.അത്രക്ക് മറക്കാന്‍ പറ്റാത്ത അനുഭവം ഇവിടെ നിന്നും എനിക്കു ലഭിച്ചു.”ക്ലബ്ബിൻ്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വൈകാരിക സന്ദേശത്തിൽ, സിൽവ പറഞ്ഞു.