ബ്രസീൽ ഇതിഹാസം റൊണാൾഡോ തന്റെ കീഴില്‍ ഉള്ള ക്ലബുകളുടെ ഓഹരി വില്‍ക്കാന്‍ ഒരുങ്ങുന്നു
രണ്ട് തവണ ലോകകപ്പ് ജേതാവായ റൊണാൾഡോ നസാരിയോ ബ്രസീലിയൻ ഫുട്ബോൾ ക്ലബ് ക്രൂസെയ്‌റോയിലെ തൻ്റെ ഓഹരികൾ വിൽക്കാൻ തിങ്കളാഴ്ച തീരുമാനിച്ചു.2018 മുതൽ താൻ നിയന്ത്രിക്കുന്ന സ്പെയിനിൻ്റെ രണ്ടാം ഡിവിഷൻ ക്ലബ് റയൽ വല്ലാഡോലിഡിലെ ഓഹരിയും താരം വില്‍ക്കാന്‍ ഒരുങ്ങുകയാണത്രേ.2021-ൽ അദ്ദേഹം ഏകദേശം 78 മില്യൺ ഡോളറിന് വാങ്ങി,ഇപ്പോള്‍ അദ്ദേഹം ഇത് വില്‍ക്കാന്‍ പോകുന്നത് 117 മില്യൺ ഡോളറിന്ആണ്.
വാഗ്‌ദാനം ചെയ്‌തത്രയും നിക്ഷേപം നടത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞതിന് ശേഷം ആണ് അദ്ദേഹത്തിനെ ആരാധകര്‍ കുറ്റപ്പെടുത്തിയത്.സ്പെയിനിൻ്റെ രണ്ടാം ഡിവിഷനിലെ റയൽ വല്ലാഡോളിഡില്‍ നിന്നും ഇത് പോലെ തന്നെ ആരാധകര്‍ ഉയര്‍ന്നു വന്നിരുന്നു.ഇതിനെ കുറിച്ച് അദ്ദേഹത്തിനോട് ചോദിച്ചപ്പോള്‍ “ക്രൂസീറോയെ ദേശീയ അന്തർദേശീയ രംഗത്തേക്ക് തിരികെ കൊണ്ടുവന്നതിന് മിക്ക ആരാധകരും എന്നോടും എൻ്റെ ടീമിനോടും നന്ദിയുള്ളവരാണെന്ന് എനിക്കറിയാം. എൻ്റെ ലക്ഷ്യം പൂര്‍ത്തിയായി,ഇനി എനിക്കു ഈ ക്ലബിന്റെ നിയന്ത്രണം മറ്റൊരാള്‍ക്ക് നല്‍കിയേക്കാം.”- ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.