മുൻ അർജൻ്റീന ഫോർവേഡ് ടെവസിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് കാർലോസ് ടെവസ് ചൊവ്വാഴ്ച നെഞ്ചുവേദനയെ തുടർന്ന് അർജൻ്റീനയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടു.അദ്ദേഹം ഇപ്പോള്‍ തൃപ്തികരമായ നിലയിലാണെന്ന് താരം കോച്ച് ചെയ്യുന്ന ക്ലബ്ബായ ഇൻഡിപെൻഡെൻ്റേ അറിയിച്ചു.ബ്യൂണസ് അയേഴ്സിലെ ആശുപത്രി പല ടെസ്റ്റുകളും നടത്തി എങ്കിലും ഒരു പ്രശ്നം പോലും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല.

“ഒരു മുൻകരുതൽ എന്ന നിലയിൽ” ടെവസ് ഒരു രാത്രി കൂടി ആശുപത്രിയിൽ തുടരുമെന്നും ബുധനാഴ്ച പതിവ് പരിശോധനകൾ പൂര്‍ത്തിയാക്കി മടങ്ങും എന്നും റിപ്പോര്‍ട്ട് ഉണ്ട്.ടെവസ് 2023 ഓഗസ്റ്റ് മുതൽ ഇൻഡിപെൻഡെൻ്റിൻ്റെ മുഖ്യ പരിശീലകനാണ്, അടുത്തിടെ 2026 വരെ അദ്ദേഹം ക്ലബുമായി കരാര്‍ പുതുക്കുകയും ചെയ്തു.മൂന്ന് തവണ പ്രീമിയർ ലീഗ് ജേതാവായ അദ്ദേഹം മാഞ്ചസ്റ്റർ സിറ്റി, യുണൈറ്റഡ് ,യുവൻ്റസ്, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നിവയുൾപ്പെടെ യൂറോപ്പിലെ നിരവധി ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.