പരിക്ക് മൂലം ബ്രൈറ്റൺ പോരാട്ടം ഹാലാൻഡിന് നഷ്ടമാകും
പരുക്ക് കാരണം മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രൈറ്റണിലേക്കുള്ള യാത്ര എർലിംഗ് ഹാലൻഡിന് നഷ്ടമാകുമെന്ന് മാനേജർ പെപ് ഗ്വാർഡിയോള ബുധനാഴ്ച പറഞ്ഞു.റയൽ മാഡ്രിഡിനെതിരായ മല്‍സരത്തില്‍ പരിക്കേറ്റ താരം ചെൽസിക്കെതിരായ എഫ്എ കപ്പ് സെമിഫൈനൽ മല്‍സരത്തില്‍ കളിച്ചിരുന്നില്ല.കളിക്കില്ല എങ്കിലും താരത്തിനു സാരമായി പരിക്ക് ഒന്നും ഇല്ല എന്നു മാനേജര്‍ പെപ്പ് ഗാര്‍ഡിയോള പറഞ്ഞു.
ചൊവ്വാഴ്ച ചെൽസിയെ 5-0ന് തോൽപ്പിച്ച ആഴ്‌സണല്‍ ആണ് ഇപ്പോള്‍ പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാര്‍.സിറ്റി ലിവര്‍പൂള്‍, ആഴ്സണല്‍ ടീമുകളേക്കാള്‍ രണ്ട് മത്സരങ്ങൾ കുറവ് ആണ് കളിച്ചിട്ടുള്ളത്.ഇനിയുള്ള മല്‍സരങ്ങളില്‍ എല്ലാം ജയിക്കാന്‍ കഴിഞ്ഞാല്‍ മതി പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താന്‍ സിറ്റിക്ക്.എന്നാല്‍ അവർ അഭിമുഖീകരിക്കുന്ന ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്നാണ് ബ്രൈറ്റണിലേക്കുള്ള യാത്രയെന്ന് ഗാർഡിയോള തൻ്റെ കളിക്കാർക്ക് മുന്നറിയിപ്പ് നൽകി.”എന്റെ കലണ്ടറില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പോകുന്നത് ഈ മല്‍സരത്തിലേക്ക് ആയിരിയ്ക്കും.കാരണം കഴിഞ്ഞ സീസണുകളില്‍ എല്ലാം ഈ ടീം ഞങ്ങളെ നല്ല പോലെ പരീക്ഷിച്ചിട്ടുണ്ട്.”പെപ്പ് മാധ്യമങ്ങളോട് പറഞ്ഞു.