ക്ലോപ്പിന് പകരം ഡച്ച് മാനേജറെ നിരത്തില്‍ ഇറക്കാന്‍ ലിവര്‍പൂള്‍ !!!!!
യൂർഗൻ ക്ലോപ്പിൻ്റെ പിൻഗാമിയായി പരിശീലകനാകാൻ ലിവര്‍പൂള്‍ ചര്‍ച്ചകള്‍ നടത്തി വരുകയാണ്.ഡച്ച് ഫൂട്ബോള്‍ ക്ലബ് മാനേജര്‍ ആയ ആർനെ സ്ലോട്ടുമായി കരാറുണ്ടാക്കാൻ ലിവർപൂൾ ഫെയ്‌നൂർഡുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.ബയർ ലെവർകൂസനിൽ തുടരാനുള്ള സാബി അലോൺസോയുടെ തീരുമാനത്തിനും സ്പോർട്ടിംഗ് സിപി കോച്ച് റൂബൻ അമോറിം പ്രീമിയര്‍ ലീഗിലേക്ക് വരാന്‍ വിമുഖത കാണിച്ചതും ആണ് പുതിയ കോച്ചിനെ അന്വേഷിക്കാന്‍ ലിവര്‍പൂളിനെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ വർഷം ലീഡ്‌സ് യുണൈറ്റഡിൻ്റെയും ടോട്ടൻഹാം ഹോട്‌സ്‌പറിൻ്റെയും സമീപനങ്ങൾ സ്ലോട്ട് നിരസിച്ചിരുന്നു.എന്നിട്ട് അദ്ദേഹം ടീമുമായി പുതിയ മൂന്ന് വർഷത്തെ കരാർ ഒപ്പിടാൻ തീരുമാനിച്ചു.അതിനു നേട്ടവും ഉണ്ടാക്കിയതിന് ശേഷം ആണ് മാനേജര്‍ അവിടം വിടാന്‍ ഒരുങ്ങുന്നത്.ഈ സീസണില്‍ ഏറെഡിവൈസി കിരീടം അവര്‍ക്ക് നേടി കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.അദ്ദേഹത്തിനെ മാനേജര്‍ ആയി കൊണ്ടുവരാന്‍ ലിവർപൂളിന് 9 മില്യൺ പൗണ്ടിൻ്റെ ട്രാന്‍സ്ഫര്‍ തുക നല്‍കേണ്ടി വരും.