യുസിഎൽ പുറത്തായതിന് ശേഷം മാൻ സിറ്റിയുടെ ബെർണാഡോ സിൽവയ്ക്ക് ഉറക്കമില്ലാത്ത രാത്രികള്‍
റയൽ മാഡ്രിഡിനെതിരായ പെനാൽറ്റി നഷ്ടമായതിന് ശേഷം താൻ ഉറങ്ങിയിട്ടില്ലെന്ന് ബെർണാഡോ സിൽവ.മാഞ്ചസ്റ്റർ സിറ്റി ടീമംഗങ്ങളുടെ അവിശ്വസനീയമായ പിന്തുണയാണ് തന്നെ സമനില വീണ്ടെടുക്കാന്‍ സഹായിച്ചത് എന്നും അദ്ദേഹം പറഞ്ഞു.ശനിയാഴ്ച നടന്ന എഫ്എ കപ്പ് സെമിഫൈനലിൽ ചെൽസിയെ 1-0ന് തോൽപ്പിതിന് ശേഷം ആണ് താരം ഇങ്ങനെ പറഞ്ഞത്.

“ഈ സീസണില്‍ ഞങ്ങള്‍ ഒരു അവിസ്മരണീയമായ പ്രകടനം നടത്താന്‍ പ്ലാന്‍ ചെയ്തിരുന്നു. കഴിഞ്ഞ തവണത്തെ പോലെ ഈ സീസണിലും ട്രെബിള്‍ നേടണം എന്ന ഉറച്ച ലക്ഷ്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.എന്നാല്‍ അന്ന് രാത്രി ടീം നേരിട്ട തിരിച്ചടി എനിക്കു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.ആ രാത്രി ഞാന്‍ ഉറങ്ങിയില്ല.പിറ്റേ ദിവസം കുറച്ചു ഉറങ്ങാന്‍ കഴിഞ്ഞു.ഇപ്പോള്‍ എഫ് എ കപ്പ് , പ്രീമിയര്‍ ലീഗ് ട്രോഫികള്‍ നേടാം എന്നുള്ള സ്വപ്നം കണ്ടു കൊണ്ടിരിക്കുകയാണ് നമ്മള്‍.പതിയെ പതിയെ ഞാന്‍ സമനില വീണ്ടെടുത്തു.അതിനു എനിക്കു നന്ദി പറയേണ്ടത് സിറ്റി ടീം അങ്കങ്ങളോട് ആണ്.”സിൽവ മാധ്യമങ്ങളോട് പറഞ്ഞു