” സിറ്റി വിടാന്‍ പാമറിന് മുന്‍പും താല്‍പര്യം ഉണ്ടായിരുന്നു ” – പെപ്പ് ഗാര്‍ഡിയോള
ചെൽസിയിൽ ചേരുന്നതിന് മുമ്പ് കോൾ പാമർ മാഞ്ചസ്റ്റർ സിറ്റി വിടാൻ ശ്രമിച്ചിരുന്നു എന്നു മാനേജർ പെപ് ഗ്വാർഡിയോള പറഞ്ഞു.വേനൽക്കാലത്ത് 42.5 മില്യൺ പൗണ്ടിൻ്റെ ട്രാന്‍സ്ഫര്‍ ഡീലില്‍ ആണ് താരം സിറ്റിയില്‍ നിന്നും ചെല്‍ശിയിലേക്ക് പോയത്.ബ്ലൂസിന് വേണ്ടി 23 ഗോളുകൾ നേടിയതിന് ശേഷം ഈ സീസണിലെ മികച്ച പ്രീമിയര്‍ ലീഗ് സൈനിംഗുകളിൽ ഒന്നായി മാറി അദ്ദേഹം.
പാമറിനെ പറഞ്ഞുവിട്ടത് തെറ്റാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പെപ്പ്.സിറ്റിയില്‍ നിന്നും താരം രണ്ടു തവണ പോകാന്‍ ശ്രമം നടത്തി എന്നും , എന്നാല്‍ താന്‍ താരത്തിനോട് ക്ഷമ കാണിക്കാന്‍ പറഞ്ഞതായും പെപ്പ് പറഞ്ഞു.എന്നാല്‍ താരം അത് ചെയ്തില്ല എന്നും , താരത്തിനു കിട്ടേണ്ട പരിഗണന തന്നില്‍ നിന്നും ലഭിക്കാത്തത് അദ്ദേഹത്തിന്റെ തീരുമാനം എടുക്കാന്‍ കാരണം ആയി എന്നും പെപ്പ് കൂട്ടിച്ചേര്‍ത്തു.