” അറൂഹോ – ഗുണ്ടോഗന്‍ വിവാദം ടീമിനെ ഭിന്നിപ്പിച്ചിട്ടില്ല “
ക്വാർട്ടർ ഫൈനൽ ടൈയുടെ റിട്ടേൺ ലെഗിൽ പാരീസ് സെൻ്റ് ജെർമെയ്‌നെതിരെ 4-1ന് ബാഴ്‌സയുടെ തോൽവിയിൽ അറൂഹോയെ പരസ്യമായി വിമര്‍ശിച്ചതിന് ശേഷം ബാഴ്സ ടീം കാമ്പ് ഒറ്റ കെട്ടാണ് എന്നു ഇൽകെ ഗുണ്ടോഗൻ പറഞ്ഞു.അദ്ദേഹം അറൂഹോയെ വിമര്‍ശിച്ചത് പലര്‍ക്കും ഇഷ്ട്ടപ്പെട്ടില്ല എന്നും അതിനാല്‍ ടീം ഉടനീളം രണ്ടു ചേരിയില്‍ മാറി എന്നും ഇന്നലെ റിപ്പോര്‍ട്ട് നല്കിയിരുന്നു.
“ഞങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ ആകെ ഉള്ളത് എല്‍ ക്ലാസിക്കോ എങ്ങനെ ജയിക്കാം എന്നതാണു.വളരെ മികച്ച പരിശീലനം ആണ് നടന്നത്.ടീം താരങ്ങള്‍ നല്ല രീതിയില്‍ ആശയവിനിമയം നടത്തി.എല്‍ ക്ലാസിക്കോ കളിയ്ക്കാന്‍ ഇറങ്ങാന്‍ എല്ലാ വിധത്തിലും ഞങ്ങള്‍ തയ്യാര്‍ ആണ്.എന്തു ത്യാഗം സഹിച്ചും ഈ ക്ലബിനെ ഉയര്‍ച്ചയില്‍ എത്തിക്കുക എന്നത് ആണ് ഞങ്ങളുടെ ആഗ്രഹം.”ഗുണ്ടോഗന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.