ജൂലിയൻ നാഗെൽസ്‌മാൻ 2026 വരെ ജര്‍മനിയില്‍ തുടരും
ജർമ്മനി ഹെഡ് കോച്ച് ജൂലിയൻ നാഗെൽസ്‌മാൻ ഈ വേനൽക്കാലത്ത് യൂറോ കഴിഞ്ഞാലും തൻ്റെ പോസ്റ്റിൽ തുടരാനുള്ള സന്നദ്ധത അറിയിച്ചു കഴിഞ്ഞു.ഈ വേനൽക്കാലത്ത് ബയേൺ മ്യൂണിക്കിൽ തോമസ് ടൂഷലിന് പകരം നാഗല്‍സ്മാന്‍ വരും എന്ന വാര്‍ത്ത ഇതോടെ വെറും അഭ്യൂഹം ആയി മാറിയിരിക്കുന്നു.ബയേൺ, ലിവർപൂൾ, ബാഴ്‌സലോണ എന്നിങ്ങനെ പല പ്രമുഖ ക്ലബുകളും മാനേജര്‍മാരെ തിരഞ്ഞു നടക്കുകയാണ്.
ഈ മൂന്നു ക്ലബുകളും നാഗല്‍സ്മാനെ മാനേജര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.എന്നിരുന്നാലും, 2026-ൽ യു.എസ്., കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പ് വരെ ജര്‍മന്‍ നാഷണല്‍ ടീമിനെ നാഗല്‍സ്മാന്‍ ഇനി നയിക്കും.കരാർ വിപുലീകരണത്തിലൂടെ ക്ലബ് ഫുട്ബോളിലേക്കുള്ള തിരിച്ചുവരവ് നാഗെൽസ്മാൻ തള്ളിക്കളഞ്ഞു.ജർമ്മനി ആതിഥേയത്വം വഹിക്കുന്ന യൂറോ 2024 ന് ശേഷം ദേശീയ ടീമിൻ്റെ ചുമതല നാഗൽസ്മാനു നല്കാന്‍ സൂപ്പർവൈസറി ബോർഡും ഓഹരി ഉടമകളും ഏകകണ്ഠമായി തീരുമാനിച്ചതായി ജര്‍മന്‍ നാഷണല്‍ ബോര്‍ഡ് അറിയിച്ചു.