” ഞാനുമായി പിരിയുമ്പോള്‍ അന്‍സലോട്ടി കരഞ്ഞു “
2022 ഓഗസ്റ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാനുള്ള തൻ്റെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി തൻ്റെ മുന്നിൽ കരഞ്ഞുവെന്ന് കാസെമിറോ.60 മില്യൺ പൗണ്ട് എന്ന ട്രാന്‍സ്ഫര്‍ തുകക്ക് ആണ് താരത്തിനെ യുണൈറ്റഡ് സൈന്‍ ചെയ്തത്.ബ്രസീൽ മിഡ്ഫീൽഡർ ബെർണബ്യൂവിൽ ഒമ്പത് വർഷത്തെ വിജയകരമായ സ്പെൽ ആസ്വദിച്ചതിന് ശേഷം ആണ് പ്രീമിയര്‍ ലീഗിലേക്ക് പോയത്.

“ഞാൻ ഇത് മുമ്പ് ആരോടും പറഞ്ഞിരുന്നില്ല.ഞാന്‍ പോകും എന്ന വാര്‍ത്ത എല്ലാവരും അറിഞ്ഞു കഴിഞ്ഞിരുന്നു.വാര്‍ത്ത അറിയിക്കാന്‍ ഞാൻ ആൻസലോട്ടിയുമായി സംസാരിക്കാൻ പോയി.ഞാൻ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നു.അയാൾക്ക് ഇതിനകം അറിയാമായിരുന്നു. ഞാൻ വാതിൽ തുറന്നു നോക്കിയപ്പോള്‍ തന്നെ അദ്ദേഹം കരച്ചിലില്‍ ആയിരുന്നു.അദ്ദേഹം എന്നോട് പറഞ്ഞു, ഞാന്‍ കരയുന്നത് എന്തിനാണ് എന്നു എനിക്കു തന്നെ അറയില്ല.പക്ഷേ എനിക്ക് നിന്നെ വളരെ ഇഷ്ടമാണ്.നീ ഇവിടം വിട്ടു പോകുന്നത് എന്നെ ഏറെ വിഷമിപ്പിക്കുന്നു.ഇത് കേട്ടപ്പോള്‍ യുണൈറ്റഡിലേക്ക് പോകണോ എന്നു വരെ ഞാന്‍ സംശയിച്ചു.”കാസെമിറോ എൽ ചിറിൻഗുയിറ്റോ ഡി ജുഗോൺസിനോട് പറഞ്ഞു.