റഫറിയുടെ മണ്ടന്‍ തീരുമാനങ്ങള്‍ ബാഴ്സയെ തളര്‍ത്തി
ചൊവ്വാഴ്ച ഒളിമ്പിക് സ്റ്റേഡിയത്തിൽ പാരീസ് സെൻ്റ് ജെർമെയ്‌നിനോട് 4-1 ന് തോറ്റതിന് ശേഷം റൊണാള്‍ഡ് അറൂഹോയെ മല്‍സരത്തില്‍ നിന്നു പുറത്താക്കിയ റഫറിയുടെ തീരുമാനത്തെ ബാഴ്‌സലോണ കോച്ച് സാവി ഹെർണാണ്ടസ് ആഞ്ഞടിച്ചു.റൊമാനിയൻ റഫറി ഇസ്റ്റ്‌വാൻ കോവാക്‌സ് ഒരു “ദുരന്തം” ആയിരുന്നുവെന്നും അയാള്‍ ആണ് മല്‍സരം ഇങ്ങനെ മോശം രീതിയില്‍ എത്തിക്കാന്‍ കാരണം എന്നും സാവി പറഞ്ഞു.

“ഞങ്ങൾ അസ്വസ്ഥരാണ്.ചുവപ്പ് കാർഡ് മല്‍സരത്തിലെ വലിയൊരു വഴി തിരിവ് ആയി മാറി.അതാണ് ഞങ്ങളെ ഏറെ തളര്‍ത്തി കളഞ്ഞത്.റഫറി ശരിക്കും മോശമായിരുന്നു, ഞാൻ അത് അയാളോട് പറയുകയും ചെയ്തു.റഫറിമാരെ കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല, പക്ഷേ ഇത് പറയേണ്ടത് തന്നെ ആണ്.അയാള്‍ എപ്പോള്‍ ഞങ്ങളുടെ താരത്തിനെ പറഞ്ഞു അയച്ചോ അതിനു ശേഷം ടീമിന്റെ ചലനാത്മകത നഷ്ട്ടപ്പെട്ടു.”സാവി മല്‍സരശേഷം പറഞ്ഞു.ഇൽകെ ഗുണ്ടോഗനെ മാർക്വിഞ്ഞോസ് ചലഞ്ച് ചെയ്തതിന് പെനാൽറ്റി നൽകാത്തതിൽ പ്രതിഷേധിച്ചതിന് രണ്ടാം പകുതിയിൽ സാവിക്കും കിട്ടി റെഡ് കാര്‍ഡ്.