” ഈ പിഎസ്ജി ക്ലബിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടി കൊടുക്കുക എന്റെ ലക്ഷ്യം “
ബാഴ്‌സലോണയിൽ 4-1ൻ്റെ തിരിച്ചുവരവ് വിജയത്തിലേക്കും സെമിഫൈനലിലേക്കും തൻ്റെ ടീമിനെ നയിച്ചതിന് ശേഷം തൻ്റെ ജന്മനാടായ ക്ലബ്ബിനെ അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സഹായിക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും തന്റെ ഏറ്റവും വലിയ കരിയര്‍ നേട്ടം എന്നു കൈലിയൻ എംബാപ്പെ പറഞ്ഞു.റയൽ മാഡ്രിഡുമായി സമ്മർദത്തിൽ പിഎസ്ജി വിടാൻ ഒരുങ്ങുന്ന എംബാപ്പെ ഭാവിയെ കുറിച്ച് ഇപ്പോള്‍ ഒരു ചിന്തയും ഇല്ല എന്നും താന്‍ ഇപ്പോള്‍ ഉള്ള സമയത്ത് ജീവിക്കുന്ന ആള്‍ ആണ് എന്നും പറഞ്ഞു.
“പാരീസിനു വേണ്ടി ചാമ്പ്യൻസ് ലീഗ് നേടുക എന്ന സ്വപ്‌നം എനിക്കുണ്ട്.എൻ്റെ രാജ്യത്തിൻ്റെ തലസ്ഥാനത്തെ ക്ലബ്ബിനെ പ്രതിനിധീകരിച്ച്, അവിടെ വളർന്ന എനിക്ക് ഈ ക്ലബ് എന്നു പറഞ്ഞാല്‍ ഒരു പ്രത്യേക വികാരം ആണ്.ഒരു പാരീസിയൻ എന്ന നിലയിൽ ഇതുപോലൊരു തിരിച്ചുവരവ് നേടി എടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ തൃപ്തന്‍ ആണ്.ചാംപ്യന്‍സ് ലീഗ് ട്രോഫിയില്‍ കുറഞ്ഞത് ഒന്നും എന്റെ നേട്ടം അല്ല.”ബാഴ്‌സലോണ ഒളിമ്പിക് സ്റ്റേഡിയത്തിൽ എംബാപ്പെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.