ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ; ഇന്ന് ബൊറൂസിയ ഡോർട്ട്മുണ്ടും അത്‌ലറ്റിക്കോ മാഡ്രിഡും കൊമ്പു കൊര്‍ക്കും
ബൊറൂസിയ ഡോർട്ട്മുണ്ടും അത്‌ലറ്റിക്കോ മാഡ്രിഡും ചൊവ്വാഴ്ച രാത്രി ചാമ്പ്യൻസ് ലീഗിൻ്റെ സെമി ഫൈനലിൽ ഒരു സ്ഥാനത്തിനായി നേർക്കുനേർ നിന്നു പോരാടും.വാൻഡ മെട്രോപൊളിറ്റാനോയിൽ നടന്ന ആദ്യ പാദത്തിൽ 2-1 ന് വിജയം നേടിയ അത്‌ലറ്റിക്കോയ്ക്ക് പ്രതിരോധിക്കാൻ ഒരു ഗോള്‍ ലീഡുണ്ട് , എങ്കിലും ഈ രണ്ടു ടീമുകളുടെയും പ്രകടനത്തെ നേരത്തെ വിലയിരുത്തുന്നത് മണ്ടത്തരം ആണ്.
ഈ സീസണില്‍ ആകപ്പാടെ അത്ലറ്റിക്കോ മാഡ്രിഡും ബോറൂസിയ ഡോര്‍ട്ടുമുണ്ടും സ്ഥിരത കണ്ടെത്താന്‍ വേണ്ടി പാടുപ്പെടുകയാണ്.എന്നാല്‍ ചില മല്‍സരങ്ങളില്‍ ഫസ്റ്റ് ക്ലാസ് പ്രകടനം നടത്താന്‍ ഇരു ടീമുകള്‍ക്കും സാധിച്ചിട്ടുണ്ട്.അതിനാല്‍ തന്നെ ഇവരുടെ ഗെയിം പ്ലാന്‍, ആര് ഗോള്‍ നേടും ,എത്ര ഗോളിന് ലീഡ് നേടും എന്നീ കാര്യങ്ങളില്‍ ഒന്നും ഒരു പ്രവചനം നടത്താന്‍ ഫൂട്ബോള്‍ പണ്ഡിറ്റ്സിന് പോലും കഴിഞ്ഞെക്കില്ല.തങ്ങളുടെ ഹോമില്‍ ആണ് കളി എന്നതിനാല്‍ നേരിയ മുന്‍തൂക്കം മഞ്ഞപ്പടക്ക് ഉണ്ട്.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം.