രണ്ടാം പാദ മല്‍സരത്തില്‍ പിഎസ്ജിയെ വീണ്ടും തകര്‍ക്കാന്‍ ബാഴ്സലോണ
2018-19 കാമ്പെയ്‌നിന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിൻ്റെ സെമി ഫൈനലിൽ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്യാനുള്ള ലക്ഷ്യത്തില്‍ ബാഴ്സലോണ.ഇന്നതെ ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാമത്തെ മല്‍സരത്തില്‍ പിഎസ്ജിയെ നേരിടാനുള്ള തയ്യാറെടുപ്പില്‍ ആണ് ബാഴ്സലോണ.കഴിഞ്ഞയാഴ്ച ഫ്രഞ്ച് തലസ്ഥാനത്ത് നടന്ന ആദ്യ പാദത്തിൽ 3-2 ന് വിജയം നേടിയ കറ്റാലന്‍ ക്ലബ് വലിയ ആത്മവിശ്വാസത്തില്‍ ആണ്.
സാവി ഈ വേനൽക്കാലത്ത് ഹെഡ് കോച്ച് സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമുള്ള ബാഴ്‌സലോണയുടെ ഫോം വളരെ മികച്ചത് ആണ്.തോൽവിയറിയാതെ 13 മത്സരങ്ങൾ കളിച്ചു , ബാഴ്സ.പിഎസ്ജീക്കെതിരെ നടന്ന മല്‍സരത്തില്‍ എല്ലാ താരങ്ങളും നന്നായി കളിച്ചു എങ്കിലും എടുത്തു പറയേണ്ടത് റഫീഞ്ഞ, കൂണ്ടേ,കുബാര്‍സി,അറൂഹോ , ഗുണ്ടോഗന്‍ എന്നിവരുടെ പ്രകടനങ്ങള്‍ ആണ്.പിഎസ്ജിയുടെ മുന്നേറ്റ നിരയെ നിശബ്ദം ആക്കുന്നതില്‍ വലിയ പങ്ക് ആണ് ബാഴ്സ പ്രതിരോധം കാഴ്ചവെച്ചത്.അത് കൂടാതെ ടീമില്‍ സ്ഥിരമായി ഇടം നേടാന്‍ പാടുപ്പെടുന്ന റഫീഞ്ഞ ആയിരിയ്ക്കും ഇനിയുള്ള മല്‍സരങ്ങളില്‍ ബാഴ്സയുടെ പ്രതീക്ഷ.കഴിഞ്ഞ മല്‍സരത്തില്‍ മഞ്ഞ കാര്‍ഡ് ലഭിച്ച സെര്‍ജി റോബര്‍ട്ടോ,ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ എന്നിവര്‍ ഇന്നതെ മല്‍സരത്തില്‍ കളിക്കില്ല.