കോൾ പാമർ നാല് അടിച്ചു ; എവർട്ടണെ ചെൽസി തകർത്തു
മിഡ്ഫീൽഡർ കോൾ പാമർ മറ്റൊരു മല്‍സരത്തില്‍ തന്റെ തനി സ്വരൂപം പുറത്ത് എടുത്തപ്പോള്‍ എവർട്ടനെ 6-0 ന് തോൽപ്പിച്ചു കൊണ്ട് ചെൽസി പ്രീമിയര്‍ ലീഗില്‍ ഒരു മികച്ച വിജയം നേടി എടുത്തു.ജയം നേടി കൊണ്ട് വിലപ്പെട്ട മൂന്നു പോയിന്‍റ് സമ്പാദിക്കാന്‍ ചെല്‍സിക്ക് കഴിഞ്ഞു.ലീഗ് പട്ടികയില്‍ ചെല്‍സിയുടെ സ്ഥാനം ഈ ഫോം തുടര്‍ന്നാല്‍ ഇനിയും ഏറെ മെച്ചപ്പെടും.
ആദ്യ 30 മിനിറ്റിൽ ഒരു ഹാട്രിക്ക് ഉൾപ്പെടെ നാല് ഗോളുകൾ ആണ് കോള്‍ പാമര്‍ ഇന്നലെ നേടിയത്.21 കാരനായ പാമർ തൻ്റെ ഇംഗ്ലണ്ട് യൂറോ കാമ്പെയിന് ശക്തമായ അടിവര ഇടുന്ന തരത്തില്‍ ഉള്ള പ്രകടനം ആണ് ഇന്നലെ നടത്തിയത്.ഇടത് കാൽ, ഹെഡ്ഡർ, വലത് കാൽ, പെനാല്‍റ്റി എന്നിങ്ങനെ എല്ലാ വഴിയിലൂടെയും ഗോള്‍ കണ്ടെത്താന്‍ താരത്തിനു കഴിഞ്ഞു.അദ്ദേഹത്തെ കൂടാതെ നിക്കോളാസ് ജാക്‌സൺ , ആൽഫി ഗിൽക്രിസ്റ്റ് എന്നിവര്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിച്ചപ്പോള്‍ പ്രീമിയര്‍ ലീഗ് സീസണിലെ തന്നെ തങ്ങളുടെ ഏറ്റവും വലിയ ജയം ചെല്‍സി റിക്കോര്‍ഡ് ചെയ്തു.