” ഒരു തോല്‍വി കൊണ്ട് മാത്രം ഞങ്ങളുടെ മുഴുവന്‍ സീസണിനെ താഴ്ത്തി കെട്ടാന്‍ സാധിക്കില്ല “
ഞായറാഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആസ്റ്റൺ വില്ലയോട് 2-0 ന് തോറ്റതിന് ശേഷം ആ ഒരു മല്‍സര്‍ത്തിലെ മാത്രം മോശം പ്രകടനം തങ്ങളുടെ ഇതുവരെയുള്ള മികച്ച സീസണ്‍ തകര്‍ക്കുന്നില്ല എന്ന് മൈക്കൽ അർട്ടെറ്റ തൻ്റെ ആഴ്സണൽ കളിക്കാരോട് പറഞ്ഞു.ലിയോൺ ബെയ്‌ലിയുടെയും ഒല്ലി വാറ്റ്‌കിൻസിൻ്റെയും ഗോളുകൾ ഗണ്ണേഴ്‌സിന്‍റെ പ്രീമിയര്‍ ലീഗ് കിരീട മോഹങ്ങള്‍ക്ക് മേല്‍ ആണ് ചെന്നു പതിച്ചത്.അവസാന ആറ് മത്സരങ്ങൾ വിജയിച്ചാൽ പോലും സിറ്റിയുടെ പ്രകടനത്തെ ബാധിച്ചിരിക്കും ആഴ്സണല്‍ ടീമിന്റെ ടൈറ്റില്‍ അവസരം.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മല്‍സരത്തില്‍ ബുധനാഴ്ച ബയേൺ മ്യൂണിക്കിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് ആഴ്സണല്‍.”ഞങ്ങൾക്ക് മുന്നില്‍ ഒരു വലിയ പരീക്ഷണമാണ് വന്നിരിക്കുന്നത്.എന്നാല്‍ വെറും ഒരു മല്‍സരം കൊണ്ട് മാത്രം ഒരു സീസണ്‍ മുഴുവന്‍ വിലയിരുത്തുക എന്നത് തീര്‍ത്തൂം മഠയത്തരം ആയ കാര്യം ആണ്.ഞങ്ങള്‍ ഈ സീസണില്‍ വളരെ മികച്ച പ്രകടങ്ങള്‍ കാഴ്ചവെച്ചു.പല വമ്പന്‍ ടീമുകളെയും പരാജയപ്പെടുത്തി.അങ്ങനെ ഇരിക്കെ ഒരു മല്‍സരത്തില്‍ കളിയ്ക്കാന്‍ കഴിഞ്ഞില്ല എന്നത് ഞങ്ങളെ തളര്‍ത്താന്‍ പാടില്ല.അങ്ങനെ സംഭവിച്ചാല്‍ ഒരു ചാമ്പ്യന്‍ ടീമിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല.ഇത് പോലുള്ള അവസരങ്ങള്‍ ഇനിയും വരും, അതെല്ലാം നിവര്‍ന്നു നിന്നു ഏറ്റുവാങ്ങുക.” മൈക്കല്‍ അര്‍ട്ടേട്ട മാധ്യമങ്ങളോട് പറഞ്ഞു.