ഡിഫൻഡർ എൻഡിക്ക ഫീൽഡിൽ വീണതിനെ തുടർന്ന് റോമയുടെ കളി നിർത്തിവച്ചു
ഞായറാഴ്ച ഉഡിനീസിൽ നടന്ന അവരുടെ സീരി എ മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ എഎസ് റോമ ഡിഫൻഡർ ഇവാൻ എൻഡിക്ക മൈതാനത്ത് കുഴഞ്ഞുവീണത് മല്‍സരം മാറ്റി വെക്കാന്‍ സീരി എ മാനേജ്മെന്റിനെ പ്രേരിപ്പിച്ചു.18 മിനിറ്റിനുള്ളിൽ ഐവറി കോസ്റ്റ് ഇൻ്റർനാഷണൽ മയങ്ങി വീണ് കളം വിട്ടപ്പോള്‍ സ്കോർ 1-1 ആയിരുന്നു.എൻഡിക്കയ്ക്ക് ബോധമുണ്ടായിരുന്നു, പക്ഷേ താരത്തിനു വലിയ വേദന അനുഭവപ്പെട്ടിരുന്നു.
“ഉഡിനീസും റോമയും തമ്മിലുള്ള മത്സരം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.കളിക്കാരന് ബോധമുണ്ട്, കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.എൻഡിക്കയെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഹൃദയാഘാതം അല്ല പ്രശ്നം എന്നു ഉറപ്പ് വരുത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സ്ക്വാഡ് എൻഡിക്കയെ ആശുപത്രിയിൽ സന്ദർശിക്കാൻ പോയി. ഇവാൻ സുഖമായിരിക്കുന്നു, നല്ല മാനസികാവസ്ഥയിലാണ്.അവൻ കൂടുതൽ നിരീക്ഷണങ്ങൾക്കായി ആശുപത്രിയിൽ തുടരും.കൂടുതല്‍ ശക്തിയോടെ തിരിച്ചുവരൂ ഇവാന്‍.” റോമ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പറഞ്ഞു.