രണ്ടാം പാദത്തിൽ ബാഴ്‌സലോണക്കു പിടിച്ചുനിൽക്കാനില്ല – പിഎസ്ജി മേധാവി
ബാഴ്‌സലോണയ്‌ക്കെതിരെ പാരീസ് സെൻ്റ് ജെർമെയ്‌ന് ഒരു തിരിച്ചുവരവ് നടത്താനും ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ എത്താനും കഴിയുമെന്ന് ലൂയിസ് എൻറിക്കെ ഉറച്ച് വിശ്വസിക്കുന്നതായി വെളിപ്പെടുത്തി.കഴിഞ്ഞ ബുധനാഴ്ച നടന്ന ആദ്യ പാദത്തില്‍ ബാഴ്സ പിഎസ്ജിയെ 3-2 നു പരാജയപ്പെടുത്തി.ഇന്ന് രണ്ടാം പാദത്തില്‍ ബാഴ്സ പിഎസ്ജിയെ നേരിടും.മല്‍സരത്തിന് മുന്നേ നടന്ന പത്ര സമ്മേളനത്തില്‍ ആണ് ലൂയി തന്റെ മനസ്സ് തുറന്നത്.
“ആദ്യ പാദത്തിൽ തോറ്റതിന് ശേഷം പിഎസ്‌ജി ഒരിക്കലും ജയം നേടിയിട്ടില്ല എന്നത് ചരിത്രം തന്നെ ആണ്.എന്നാല്‍ ചില ദിവസങ്ങളില്‍ ചരിത്രം മാറ്റി എഴുതപ്പെടും.പ്രധാനപ്പെട്ട ഒരു കളിയിലെ തോൽവിക്ക് ശേഷം, ശേഷമുള്ള ദിവസങ്ങൾ കഠിനമായിരുന്നു.പല താരങ്ങള്‍ക്കും ആത്മവിശ്വാസം നഷ്ട്ടപ്പെട്ട പോലെ.ആദ്യ മത്സരത്തിൽ സമനിലയെങ്കിലും ഞങ്ങൾ അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു.എന്നാല്‍ അതെല്ലാം മറന്നു രണ്ടാം പാദത്തില്‍ ഞങ്ങള്‍ ബാഴ്സയെ പിന്നില്‍ നിന്നും കളിച്ച് മുന്നേറാന്‍ ഉള്ള അവസരം നല്‍കില്ല.കഴിഞ്ഞ മല്‍സരത്തില്‍ ടെര്‍ സ്റ്റഗന്‍ ലോങ് പാസിലോടെ ഞങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചു.ഇന്നതെ മല്‍സരത്തില്‍ അദ്ദേഹത്തിനെ പൂട്ടാന്‍ തന്നെ ഉറച്ചാണ് ഞങ്ങള്‍ വന്നിരിക്കുന്നത്.”ലൂയിസ് എൻറിക് തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ ആത്മവിശ്വാസത്തോടെ പറഞ്ഞു.