ആഴ്സണലിന്റെ ” സൂര്യ കിരീടം വീണുടഞ്ഞു ” !!!!!!!
പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം നിലനിര്‍ത്താനുള്ള എല്ലാ പണികളും ഈ ആഴ്ച ലിവര്‍പൂളും ആഴ്സണലും ചെയ്തു കഴിഞ്ഞു.ലിവര്‍പൂള്‍ ഇന്നലെ പാലസിനെതിരെ ഒരു ഗോളിന് പരാജയപ്പെട്ടു കഴിഞ്ഞപ്പോള്‍ ആഴ്സണല്‍ ഇന്നലെ നടന്ന ഹോ മാച്ചില്‍ ആസ്റ്റണ്‍ വില്ലക്കെതിരെ രണ്ടു ഗോളിന് പരാജയപ്പെട്ടു.
ജയത്തോടെ പ്രീമിയര്‍ ലീഗില്‍ ടോപ് ഫോര്‍ സ്ഥാനം നിലനിര്‍ത്തുന്നതില്‍ ആസ്റ്റണ്‍ വില്ല ഒരു പടി കൂടി എടുത്തു വെച്ച്.12 ലീഗ് മത്സരങ്ങളിലെ ആദ്യ തോൽവിയാണ് ആഴ്സണലിന്‍റേത്.നിലവില്‍ ഒന്നാം സ്ഥാനത്ത് ഉള്ള സിറ്റിയുമായി രണ്ടു പോയിന്‍റ് പുറകില്‍ ആണ് ഇപ്പോള്‍ ആഴ്സണല്‍.മല്‍സരത്തില്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ ആഴ്സണല്‍ തുടക്കം മുതല്‍ക്ക് തന്നെ വളരെ ഏറെ പാടുപ്പെട്ടു.മല്‍സരം സമനിലയിലേക്ക് പോകും എന്നു തോന്നിച്ചപ്പോള്‍ ലിയോൺ ബെയ്‌ലി ഡിഗ്നെയുടെ ക്രോസില്‍ ആസ്റ്റണ്‍ വില്ലക്ക് ലീഡ് നേടി കൊടുത്തു.സമനില ഗോളിനായി ആഴ്സണല്‍ ശ്രമം നടത്തുന്നതിനിടെ അടുത്ത ഗോളും കൂടി നേടി വില്ല തങ്ങളുടെ ജയ്മ് ഉറപ്പിച്ചു.ഒല്ലി വാട്ട്കിൻസ് ആണ് വില്ലയുടെ രണ്ടാമത്തെ ഗോള്‍ നേടിയത്.