പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റേസില്‍ ലിവര്‍പൂള്‍ വമ്പന്‍ തിരിച്ചടി
മാനേജർ യൂർഗൻ ക്ലോപ്പിൻ്റെ അവസാന സീസണിൽ ടീമിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടാനുള്ള ലിവർപൂളിൻ്റെ ആഗ്രഹത്തിന് വലിയൊരു തിരിച്ചടി ലഭിച്ചിരിക്കുകയാണ്.ഞായറാഴ്ച ആൻഫീൽഡിൽ ക്രിസ്റ്റൽ പാലസിനോട് 1-0 തോൽവി ഏറ്റുവാങ്ങി റെഡ്സ് പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു.ഇത് അവരുടെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണ്.ഇപ്പോള്‍ റെഡ്സിന് ആന്‍ഫീല്‍ഡില്‍ പോലും ഫോമിലേക്ക് ഉയരാന്‍ കഴിയുന്നില്ല.
14-ാം മിനിറ്റിൽ എബെറെച്ചി ഈസെ നേടിയ ഗോളില്‍ ആണ് ക്രിസ്റ്റല്‍ പാലസ് വിജയം ഉറപ്പിച്ചത്.കഴിഞ്ഞ അഞ്ചു ലീഗ് മല്‍സരത്തില്‍ ആകപ്പാടെ പാലസ് നേടിയ ഒരേ ഒരു വിജയം ആയിരുന്നു ഇന്നലത്തേത്.പോയിന്‍റ് ടേബിളില്‍ അവര്‍ ഇപ്പോള്‍ പതിനാലാം സ്ഥാനത്ത് ആണ്.തങ്ങൾക്ക് ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാന്‍ കഴിയാത്തത് ആണ് തോല്‍വിക്ക് കാരണം എന്നു ക്ലോപ്പ് പറഞ്ഞു.അടുത്ത മല്‍സരത്തില്‍ ലിവര്‍പൂള്‍ യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്ലാന്‍റയെ നേരിടും.