ആരാധകരെ ഇളക്കി മറിച്ച് മെസ്സിയുടെ ലോങ് റേഞ്ച് ഷോട്ട് ; മയാമിക്ക് വിജയം
കോൺഹെഡ് സ്റ്റേഡിയത്തിൽ നടന്ന മല്‍സരത്തില്‍ കൻസാസ് സിറ്റിയെ 3-2 നു പരാജയപ്പെടുത്തി കൊണ്ട് ഇന്‍റര്‍ മയാമി ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തി.മെസ്സിയുടെ കളി കാണാന്‍ മാത്രം റിക്കോര്‍ഡ് ആള്‍കൂട്ടം ആണ് വന്നത് -( 72,610).പരിക്കേറ്റതിനെത്തുടർന്ന് മാർച്ച് 2 മുതൽ തന്റെ ആദ്യത്തെ എംഎൽഎസ് മല്‍സരം കളിക്കുന്ന മെസ്സി വളരെ മികച്ച ലോങ് റേഞ്ച് ഗോളിലൂടെ ആരാധകരെ കൈയ്യില്‍ എടുത്തു.
മെസ്സിയേ കൂടാതെ സുവാരസും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.അദ്ദേഹം നേടിയ ഗോളില്‍ ആണ് മയാമി വിജയം ഒഫീഷ്യല്‍ ആക്കി ഉറപ്പിച്ചത്.മെസ്സി, സുവാരസ് എന്നിവരെ കൂടാതെ ഡീഗോ ഗൊമേസും മയാമിക്ക് വേണ്ടി സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയിരുന്നു.പരാജയപ്പെട്ടു എങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം ആണ് സ്പോര്‍ട്ടിങ് കന്‍സാസ് സിറ്റി കളം വിട്ടത്.അടുത്ത ലീഗ് മല്‍സരത്തില്‍ മയാമി നാഷ്വില്ലെ ടീമിനെ സ്വന്തം തട്ടകത്തില്‍ വെച്ച് നേരിടും.