” ചെൽസി പ്രീമിയർ ലീഗ് സാമ്പത്തിക നിയമങ്ങള്‍ ഒന്നും തെറ്റിച്ചിട്ടില്ല “
ചെൽസിയുടെ അമേരിക്കൻ ഉടമ ടോഡ് ബോഹ്ലി പ്രീമിയർ ലീഗിന്റെ ലാഭവും സുസ്ഥിരതയും നിലനിര്‍ത്തുന്ന നിയമം തെറ്റിച്ചിട്ടില്ല എന്ന് പറഞ്ഞു.മൂന്ന് വർഷത്തെ കാലയളവിൽ ഒരു ക്ലബിന് 105 മില്യൺ ഡോളറിൽ കൂടുതൽ നഷ്ടപ്പെടാൻ ഒരു ക്ലബിനും പ്രീമിയര്‍ ലീഗില്‍ അനുവാദം ഇല്ല.അങ്ങനെ സംഭവിച്ചാല്‍ അവര്‍ക്ക് ലീഗില്‍ നിന്നും പുറത്തു പോകേണ്ടി വരും.സാമ്പത്തിക തിരിമറി ചെയ്താല്‍ പട്ടികയില്‍ നിന്നു പോയിന്റും കുറക്കും.
യുവേഫ, പ്രീമിയർ ലീഗ് സാമ്പത്തിക നിയന്ത്രണങ്ങൾ എന്നിവ പാലിക്കുന്നതില്‍ തന്റെ ക്ലബ് മുന്‍പന്തില്‍ തന്നെ ആണ് എന്നും ടോഡ് ബോഹ്ലി പറഞ്ഞു.2022 മെയ് മാസത്തിൽ ചെല്‍സി ടീമിനെ ഏറ്റെടുത്ത ശേഷം ടീം ഉടമ ബോഹ്ലി ഒരു ബില്യണ്‍ യൂറോ ചിലവാക്കിയിരുന്നു.എന്നിട്ട് പോലും ചെല്‍സി ടീമിന് ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല.ഇത് കൂടാതെ അടുത്ത സമ്മറില്‍ ഇനിയും പല ഹൈ പ്രൊഫൈല്‍ സൈനിങ്ങുകളും നടത്താന്‍ ചെല്‍സി മാനേജ്മെന്‍റ് ലക്ഷ്യമിടുന്നുണ്ട്.