ലാലിഗയില്‍ ഒറ്റ ഗോളിന് ജയം നേടി ബാഴ്സലോണ
പാരീസ് സെൻ്റ് ജെർമെയ്‌നിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് മുന്നോടിയായി ഇന്നലെ നടന്ന മല്‍സരത്തില്‍ ബാഴ്സലോണ കാഡിസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.മാനേജർ സാവി ഹെർണാണ്ടസ് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയതിനാൽ, ജൊവോ ഫെലിക്‌സ്,റോക്ക്,ടോറസ്,റോമിയു,ലോപസ് അലോണ്‍സോ ഫോര്‍ട്ട് എന്നിവര്‍ക്ക് കളിയ്ക്കാന്‍ അവസരം ലഭിച്ചു.
തരകേടില്ലാതെ കളിച്ച ബാഴ്സ താരങ്ങള്‍ അവസരം സൃഷ്ട്ടിക്കാനും കിട്ടിയ അവസരം വിനിയോഗിക്കാനും നന്നേ പാടുപ്പെട്ടു.37 ആം മിനുട്ടില്‍ മികച്ച ഒരു ബൈസിക്കിൾ കിക്ക് വലയിലാക്കി കൊണ്ട് ജോവാ ഫെലിക്സ് ആണ് ബാഴ്സക്ക് ലീഡ് നേടി കൊടുത്തത്.അടുത്ത വാരാന്ത്യത്തിൽ സാൻ്റിയാഗോ ബെർണബ്യൂവിൽ നടക്കുന്ന എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെക്കാൾ എട്ട് പോയിന്‍റ് പിന്നില്‍ നിന്നു കൊണ്ടാണ് ബാഴ്സലോണ കളിയ്ക്കാന്‍ പോകുന്നത്.