ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ടോപ് ഫോറില്‍ ഇടം നേടാന്‍ ബോറൂസിയ
ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ഇന്ന് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനെ ബൊറൂസിയ ഡോര്‍ട്ടുമുണ്ട് നേരിടും.ഇന്നതെ മല്‍സരത്തില്‍ ജയം നേടി കൊണ്ട് എങ്ങനെ എങ്കിലും ആദ്യ നാല് സ്ഥാനങ്ങളിലേക്ക് തിരികെയെത്താമെന്ന പ്രതീക്ഷയിലാണ് ബൊറൂസിയ ഡോർട്ട്മുണ്ട്.നിലവില്‍ ലീഗ് പട്ടികയില്‍ മഞ്ഞപ്പട അഞ്ചാം സ്ഥാനത്താണ്.28 മത്സരങ്ങൾക്കുശേഷം 31 പോയിൻ്റുമായി ജർമൻ ടോപ് ഫ്ലൈറ്റിൽ ആതിഥേയർ നിലവിൽ 11-ാം സ്ഥാനത്താണ്.
ഇന്ന് ഇന്ത്യന്‍ സമയം ഏഴു മണിക്ക് ആണ് മല്‍സരം.ഈ സീസണില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഡോര്‍ട്ടുമുണ്ട് ജയം നേടിയിരുന്നു.ലീഗിൽ 14 ഗോളുകള്‍ നേടിയ ഡോണിയൽ മാലെൻ പരിക്ക് മൂലം കലിക്കുന്നില്ല എന്നത് ബിവിബിക്ക് വലിയ തിരിച്ചടി തന്നെ ആണ്.ഇത് കൂടാതെ കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഏറ്റ പരാജയം അവരെ ഏറെ തളര്‍ത്തിയിട്ടുണ്ട്.അടുത്ത ആഴ്ച അതിന്റെ രണ്ടാം പാദ മല്‍സരത്തില്‍ തങ്ങളുടെ തട്ടകത്തില് വെച്ച് സ്പാനിഷ് ടീമിനെ നേരിടാനുള്ള ഒരുക്കത്തില്‍ ആണ് ഇവര്‍.