സീരി എ യില്‍ വിജയ വഴിയിലേക്ക് മടങ്ങാന്‍ യുവന്‍റസ്
ടൂറിൻ ഡെർബിയില്‍ ഇന്ന് യുവന്‍റസും ടോറിനോയും പരസ്പരം ഏറ്റുമുട്ടും.സീരി എ യില്‍ ടൈറ്റില്‍ റേസില്‍ നിന്നും വീണു പോയ യുവന്‍റസിന് ഇനി ആകെ ഒരേ ഒരു ലക്ഷ്യം മാത്രമേ ബാക്കിയുള്ളൂ.അത് എങ്ങനെ എങ്കിലും ടോപ് ഫോറില്‍ ലീഗ് റണ്‍ അവസാനിപ്പിക്കുക എന്നതാണ്.
ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ആണ് ടോറിനോ – യുവന്‍റസ് പോരാട്ടം.ഈ സീസണില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് ടോറിനോയെ യൂവേ പരാജയപ്പെടുത്തിയിരുന്നു.കഴിഞ്ഞ പതിനെട്ട് മല്‍സരങ്ങളില്‍ ടോറിനോക്കെതിരെ പരാജയപ്പെടാതെ മുന്നേറി കൊണ്ടിരിക്കുകയാണ് ഓല്‍ഡ് ലേഡി.തങ്ങളുടെ മുന്നേറ്റം പത്തൊന്‍പത് മല്‍സരത്തിലേക്ക് നീട്ടുക എന്നതാണ് അവരുടെ ഇപ്പോഴത്തെ ലക്ഷ്യം.കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ വിജയം നേടാന്‍ ആവാതെ പോയ യുവന്‍റസിന് ഫിയോറെന്‍റ്റീനയെ ഒരു ഗോളിന് തോല്‍പ്പിച്ച് വിജയ വഴിയിലേക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നു.