ചാമ്പ്യന്‍സ് ലീഗിലെ ജൈത്രയാത്ര ലാലിഗയിലും തുടരാന്‍ ബാഴ്സലോണ
ഇന്ന് രാത്രി തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന കാഡിസിന്‍റെ ഹോമിലേക്ക് ബാഴ്സലോണ പോകും.ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയെ 3-2 നു പരാജയപ്പെടുത്തി കൊണ്ട് നിലവില്‍ മികച്ച ആത്മവിശ്വാസത്തില്‍ ആണ് ബാഴ്സ കാമ്പ്.മുന്നേറ്റ നിരയില്‍ ലെവന്‍ഡോസ്ക്കി , റഫീഞ്ഞ , യമാല്‍ എന്നിവര്‍ ഉണ്ട് എങ്കിലും കരുത്തുറ്റ പ്രതിരോധം ആണ് ബാഴ്സയുടെ മുതല്‍ കൂട്ട്.
ഇന്ന് ഇന്ത്യന്‍ സമയം 12:30 മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.നിലവില്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്സക്ക് റയലിനെ കടത്തി വെട്ടാനുള്ള സാധ്യത വളരെ കുറവ് തന്നെ ആണ്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ പല പ്രമുഖ താരങ്ങള്ക്കും സാവി വിശ്രമം അനുവദിക്കും.യുവ താരങ്ങള്‍ ആയ ഫയേ,ഗുയു എന്നിവര്‍ ഇന്ന് ബാഴ്സക്ക് വേണ്ടി കളത്തില്‍ ഇറങ്ങാന്‍ സാധ്യത ഉണ്ട്.ഈ സീസണില്‍ ഇതിന് മുന്നേ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് ബാഴ്സ കാഡിസിനെ പരാജയപ്പെടുത്തിയിരുന്നു.