പ്രീമിയര്‍ ലീഗില്‍ ആറ്റുനൊറ്റോരു ജയം നേടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ഒരു മാസത്തിലേറെയായി തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് വിജയം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബോൺമൗത്തിനെ നേരിടാൻ വൈറ്റാലിറ്റി സ്റ്റേഡിയത്തിലേക്ക് പോകുന്നു.നാല് മാസം മുമ്പ് ഓൾഡ് ട്രാഫോർഡിൽ നടന്ന റിവേഴ്‌സ് ഫിക്‌ചറിൽ 3-0 ന് അമ്പരപ്പിക്കുന്ന വിജയം നേടാന്‍ ബോൺമൗത്തിനു സാധിച്ചു.ഇന്നതെ മല്‍സരത്തില്‍ അത് പോലെ തന്നെ മറ്റൊരു വിജയം നേടാനുള്ള ലക്ഷ്യത്തില്‍ ആണ് ഈ ടീം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആകട്ടെ പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ ഇടം നേടാനുള്ള ലക്ഷ്യത്തില്‍ ആണ് കളിക്കുന്നത്.അത് നേടി എടുക്കാന്‍ മാനേജര്‍ എറിക് ടെന്‍ ഹാഗ് പിച്ചില്‍ ടീമിലെ താരങ്ങളില്‍ നിന്നും കൂടുതല്‍ സംഭാവന നല്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ ഒരു ജയം പോലും നേടാന്‍ ഈ ടീമിന് കഴിഞ്ഞിട്ടില്ല.പ്രതിരോധത്തില്‍ പല താരങ്ങളുടെയും പരിക്ക് യുണൈറ്റഡിനെ ഏറെ ബാധിക്കുന്നുണ്ട്.റാഫേൽ വരാനെ,ജോണി ഇവാൻസ്,ലിസാൻഡ്രോ മാർട്ടിനെസ്,വിക്ടർ ലിൻഡലോഫ്, ലൂക്ക് ഷാ എന്നീ താരങ്ങളുടെ സേവനം ചെകുത്താന്‍മാര്‍ക്ക് ലഭ്യം അല്ല.