പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ ഇടം നിലനിര്‍ത്താന്‍ ടോട്ടന്‍ഹാം
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളുടെ അരവത്തിന് ശേഷം ഇന്ന് പ്രീമിയര്‍ ലീഗ് വീണ്ടും ആരംഭിക്കും.ഇന്നതെ ആദ്യത്തെ മല്‍സരത്തില്‍ ന്യൂകാസിൽ യുണൈറ്റഡുമായി ഏറ്റുമുട്ടാൻ സെൻ്റ് ജെയിംസ് പാർക്കിലേക്ക് പോവാന്‍ ഒരുങ്ങുകയാണ് ടോട്ടന്‍ഹാം.ടോപ് ഫോറില്‍ തങ്ങളുടെ ഇടം ഉറപ്പിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ഈ ടോട്ടന്‍ഹാം ടീം.
ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചു മണിക്ക് ആണ് മല്‍സരം.നാല് മാസം മുമ്പ് നോർത്ത് ലണ്ടനിൽ നടന്ന റിവേഴ്‌സ് ഫിക്‌ചറിൽ സ്പർസ് 4-1ന് ന്യൂ കാസിലിനെ പരാജയപ്പെടുത്തിയിരുന്നു. അതിനുള്ള പ്രതികാരം തങ്ങളുടെ ആരാധകരുടെ മുന്നില്‍ നടപ്പാക്കാനുള്ള ഒരുക്കത്തില്‍ ആണ് മാഗ്‌പികൾ.നിലവില്‍ അവര്‍ ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.കഴിഞ്ഞ സീസണിലെ മാജിക് ഈ സീസണില്‍ ഇഡിഐ ഹോവിന്റെ ടീമിന് എവിടെ ഒക്കെയോ നഷ്ട്ടപ്പെട്ടിരിക്കുന്നു.പല സുപ്രധാന താരങ്ങള്‍ക്ക് പരിക്ക് സംഭവിച്ചതും മിഡ്ഫീല്‍ഡ് താരം ആയ ടോനാളിക്ക് കളിയ്ക്കാന്‍ വിലക്ക് ലഭിച്ചതും അവരുടെ നിര്‍ഭാഗ്യത്തിന്റെ ആക്കം കൂട്ടി.