EPL 2022 European Football Foot Ball International Football Top News transfer news

ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവർ മുംബൈ ഇന്ത്യൻസിനെ ആധിപത്യ വിജയത്തിലേക്ക് നയിച്ചു.

April 12, 2024

ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവർ മുംബൈ ഇന്ത്യൻസിനെ ആധിപത്യ വിജയത്തിലേക്ക് നയിച്ചു.

ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടവും സൂര്യകുമാർ യാദവ്  ഇഷാൻ കിഷന്‍ എന്നീ താരങ്ങളുടെ ബാറ്റ് കൊണ്ടുള്ള മാസ്മരിക പ്രകടനവും കൂടി ആയപ്പോള്‍ ആർസിബിക്കെതിരെ മുംബൈ ഇന്ത്യന്‍സ് ഏഴു വിക്കറ്റ് വിജയം നേടി.ലീഗിലെ മുംബൈയുടെ രണ്ടാമത്തെ ജയം ആണിത്.197 എന്ന റണ്‍ മല ചേസ് ചെയ്യാന്‍ വന്ന മുംബൈക്ക് വേണ്ടി  34 പന്തിൽ 69 റൺസെടുത്ത് കൊണ്ട് ഇഷാന്‍ കിഷന്‍ മികച്ച തുടക്കം ആണ് നല്കിയത്.

 

അത് കഴിഞ്ഞു വന്ന സൂര്യ 19 പന്തിൽ നാല് സിക്‌സറുകളും അഞ്ച് ഫോറുകളും സഹിതം 52 റൺസ് നേടി കൊണ്ട് മുംബൈയുടെ വിജയം 15.3 ഓവറില്‍ തന്നെ യാഥാര്‍ഥ്യം ആക്കി.ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 196 റണ്സ് നേടി.ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് (61), രജത് പാട്ടിദാർ (50), ദിനേഷ് കാർത്തിക് ( 23 പന്തിൽ പുറത്താകാതെ 53 റൺസ്) എന്നിവരുടെ പ്രകടനം ആണ് ഈ ടോട്ടലിലേക്ക് എത്താന്‍ അവരെ സഹായിച്ചത്.21 വഴങ്ങി അഞ്ചു വിക്കറ്റ് എടുത്ത ബുമ്രയാണ് ബാംഗ്ലൂര്‍ സ്കോര്‍ 200 കടക്കാതെ നോക്കിയത്.അദ്ദേഹം തന്നെ ആണ് മല്‍സരത്തിലെ ഹീറോ.

Leave a comment