ഒടുവില്‍ എസി മിലാനെ തളച്ച് റോമന്‍ പോരാളികള്‍
വ്യാഴാഴ്ച സാൻ സിറോയിൽ നടന്ന തങ്ങളുടെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ എസി മിലാനെ 1-0ന് തോൽപ്പിച്ച് റോമ.സീരി എയിൽ രണ്ടാം സ്ഥാനം നിലനിര്‍ത്തുന്ന ഈ മിലാന്‍ ടീമിന്റെ നിഴല്‍ മാത്രം ആയിരുന്നു ഇന്നലെ കണ്ടത്.ഒരു തരത്തില്‍ പോലും മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്താന്‍ ഈ ടീമിന് കഴിഞ്ഞില്ല.
2019ന് ശേഷം മിലാനെതിരെ റോമയുടെ ആദ്യ ജയമാണിത്.പൗലോ ഡിബാലയുടെ പിൻപോയിൻ്റ് ഹെഡര്‍ കണക്ട് ചെയ്ത ജിയാൻലൂക്ക മാൻസിനി പതിനേഴാം മിനുട്ടില്‍ ആണ് റോമയ്ക്ക് ലീഡ് നല്കിയത്.അടുത്ത വ്യാഴാഴ്ച രണ്ടാം പാദത്തിനായി മിലാൻ റോമയിലേക്ക് പോകും.”ഞങ്ങൾ കൂടുതൽ ധൈര്യശാലികളാകേണ്ടതായിരുന്നു.ഞങ്ങൾ ചില അവസരങ്ങൾ സൃഷ്ടിച്ചു, പക്ഷേ കഴിഞ്ഞ മത്സരങ്ങളിലെ അതേ നിലവാരം നിലനിര്‍ത്താന്‍ ഞങ്ങളെ കൊണ്ട് കഴിഞ്ഞില്ല.ഞങ്ങളെ കൊണ്ട് ഇതിലും മികച്ച രീതിയില്‍ കളിയ്ക്കാന്‍ കഴിയും.” മിലാൻ കോച്ച് സ്റ്റെഫാനോ പിയോളി പറഞ്ഞു.