യൂറോപ്പ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് സീരി എ അങ്കം
യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ വ്യാഴാഴ്ച എസി മിലാൻ ആതിഥേയരായ റോമയെ സാൻ സിറോയിൽ വെച്ച് ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം.ഈ സീസണിലെ രണ്ട് സീരി എ മല്‍സരങ്ങളിലും റോമയെ മിലാന്‍ പരാജയപ്പെടുത്തിയിരുന്നു.ഇന്നതെ മല്‍സരത്തിലും നേരിയ മേല്‍ക്കൈ ഉള്ളത് അവര്‍ക്ക് തന്നെ ആണ്.
എന്നാല്‍ മാനേജര്‍ സ്ഥാനത്ത് നിന്നു മോറീഞ്ഞോയെ പുറത്താക്കി ഗിയല്ലോറോസിയെ കൊണ്ട് വന്നതിനു ശേഷം റോമയുടെ കളി അടിമുടി മാറി.ഈ സീസണില്‍ യൂറോപ്പയില്‍ വന്‍ മുന്നേറ്റം നടത്താനുള്ള ലക്ഷ്യത്തില്‍ തന്നെ ആണ് റോമന്‍ പടയാളികള്‍.സ്റ്റീവന്‍ പിയോളിയുടെ ടീം ചാമ്പ്യന്‍സ് ലീഗ് മരണ ഗ്രൂപ്പില്‍ നിന്നാണ് പുറത്തു വന്നത്.എന്നാല്‍ അതിനു ശേഷം യൂറോപ്പ മല്‍സരങ്ങളില്‍ എസി മിലാന്‍ മികച്ച ഫോമില്‍ തന്നെ ആണ് കളിച്ചു കൊണ്ടിരിക്കുന്നത്.ഒരു യൂറോപ്പിയന്‍ ടൂര്‍ണമെന്റില്‍ ഇതാദ്യം ആയാണ് മിലാനും റോമയും ഏറ്റുമുട്ടാന്‍ പോകുന്നത്.