പ്രതികാരം വീട്ടാനുള്ള വേദി ആയി മാറുകയാണ് പാർക്ക് ഡെസ് പ്രിൻസസ്
ഫ്രഞ്ച് ചാമ്പ്യൻമാർ അവരുടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇന്ന് ബാഴ്സലോണയുമായി കൊമ്പു കൊര്‍ക്കും.ഇരു ടീമുകളും വേറെ ലീഗുകളില്‍ ആണ് കളിക്കുന്നത് എങ്കിലും പരസ്പരം വളരെ അധികം ശത്രുത വെച്ച് പുലര്‍ത്തുന്നത്തില്‍ ഇവര്‍ മുന്‍പന്തിയില്‍ ആണ്.പല ബാഴ്സ താരങ്ങളെയും പണം കൊണ്ട് സൈന്‍ ചെയ്തു എന്നതാണ് ഇവരുടെ ശത്രുതയ്ക്ക് തുടക്കം കുറിക്കാന്‍ കാരണം.
ഇന്നതെ മല്‍സരത്തില്‍ ബാഴ്സ തങ്ങളുടെ മുന്‍ മാനേജര്‍ ആയ ലൂയി എന്‍റിക്ക്വെയേയും അതുപോലെ മുന്‍ താരം ആയ ഉസ്മാന്‍ ഡെംബേലെയേയും നേരിടും എന്നത് ആരാധകര്‍ക്ക് ആവേശം നല്‍കുന്ന കാര്യം ആണ്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് പാർക്ക് ഡെസ് പ്രിൻസസില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.കിലിയന്‍ എംബാപ്പെ ആണ് ബാഴ്സ എതിര്‍ ചേരിയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്ന താരം.കഴിഞ്ഞ കുറച്ച് മല്‍സരങ്ങളില്‍ മികച്ച പ്രതിരോധത്തിലൂടെ കളിച്ച് മുന്നേറിയ ബാഴ്സ ഇന്നതെ മല്‍സരത്തിലും തങ്ങളുടെ ഡിഫന്‍സീവ് യൂണിറ്റിനെ കൂടുതല്‍ സജ്ജം ആക്കാന്‍ ശ്രമിക്കും.മുന്നേറ്റ നിരയില്‍ ലെവണ്ടോസ്ക്കി,യമാല്‍ എന്നിവരില്‍ ആണ് ബാഴ്സയുടെ എല്ലാ പ്രതീക്ഷയും.