ക്യാപ്റ്റൻ സെർജി റോബർട്ടോയുടെ കരാര്‍ ഒരു വർഷത്തേക്ക് നീട്ടാന്‍ ബാഴ്സലോണ
ബാഴ്‌സലോണ ക്ലബ് ക്യാപ്റ്റൻ സെർജി റോബർട്ടോയ്ക്ക് ഒരു വർഷത്തേക്ക് കരാർ നീട്ടിനൽകാനുള്ള ഒരുക്കത്തില്‍ ആണ് മാനേജ്മെന്‍റ്.പുതുക്കൽ നിബന്ധനകൾ ചർച്ച ചെയ്യുന്നതിനു ഒരു തീയതി കണ്ടെത്തുന്നതിനുമായി മിഡ്ഫീൽഡറുടെ ഏജൻ്റായ ജോസെപ് മരിയ ഒറോബിറ്റ്ഗുമായി ക്ലബ് അധികൃതര്‍ ബന്ധപ്പെട്ട് കഴിഞ്ഞു.32 കാരനായ റോബർട്ടോയുടെ കരാര്‍ ഈ സീസണോടെ പൂര്‍ത്തിയാകും.
അദ്ദേഹം ക്ലബ് വിടാന്‍ ഒരുങ്ങുകയായിരുന്നു.എന്നാല്‍ കഴിഞ്ഞ കുറച്ചു ആഴ്ചകള്‍ ആയി ഗാവി,പെഡ്രി എന്നീ താരങ്ങള്‍ ഇല്ലാതെ ഇരുന്ന സമയത്ത് മികച്ച പ്രകടനം ആണ് താരം ബാഴ്സയുടെ മിഡ്ഫീല്‍ഡില്‍ കാഴ്ചവെച്ചത്.അത് സാവിയുടെയും നിലവിലെ പ്രസിഡന്‍റ് ലപ്പോര്‍ട്ടയുടെയും തീരുമാനം മാറ്റാന്‍ സഹായിച്ചു.2006-ൽ അക്കാദമിയിൽ ചേർന്നതു മുതൽ ബാഴ്‌സയിൽ തുടരുന്ന റോബർട്ടോ, ക്ലബ്ബിൻ്റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ തന്റെ വേതനത്തില്‍ വലിയ വെട്ടി ചുരുക്കലുകള്‍ നടത്തിയാണ് ഇപ്പോഴും അവിടെ തന്നെ തുടരുന്നത്.