ഇന്നലത്തെ മല്‍സരത്തിലെ റയലിന്റെ പ്രകടനത്തെ വാ തോരാതെ പ്രശംസിച്ച് മാനേജര്‍ കാർലോ ആൻസലോട്ടി
അടുത്ത ആഴ്ചയിലെ രണ്ടാം പാദത്തിൽ ഇന്നലെ തങ്ങളുടെ ഗ്രൌണ്ടില് കാഴ്ച്ച വെച്ച അതേ പ്രകടനം തന്നെ പുറത്ത് എടുക്കാന്‍ ആയാല്‍ ജയം തങ്ങള്‍ക്ക് ഒപ്പം ആയിരിയ്ക്കും എന്നു റയല്‍ മാനേജര്‍ കാർലോ ആൻസലോട്ടി പറഞ്ഞു.സാൻ്റിയാഗോ ബെർണാബ്യൂവിൽ ബെർണാഡോ സിൽവ സിറ്റിയെ മുന്നിലെത്തിച്ചിട്ടും റയല്‍ താരങ്ങള്‍ 90 മിനുട്ടും തിരിച്ചുവരുന്നതിന് വേണ്ടി കഠിന പ്രയത്നം പുറത്ത് എടുത്തു.
“ഹോം ഗ്രൌണ്ടില് ജയം നേടേണ്ടത് ആണ്, ശരിയാണ്.എന്നാല്‍ ഒരു ഗോളിന് പിന്നില്‍ നിന്നിട്ടും ഈ ടീം വീണ്ടും എതിരാളികളെ പരീക്ഷിക്കുന്നത് എനിക്കു വളരെ ഏറെ ഇഷ്ടം ആയി.ഞങ്ങളുടെ പ്രേസ്സിങ്, പൊസിഷനിങ്,സിറ്റി താരങ്ങളെ വളരെ അധികം അസ്വസ്ഥര്‍ ആക്കിയിട്ടുണ്ട്.അവരുടെ ഗ്രൌണ്ടില് പോയി ഇത് തന്നെ ചെയ്യാന്‍ കഴിഞ്ഞാല്‍ മല്‍സരത്തില്‍ ജയിക്കാന്‍ ആകും എന്ന ഉറച്ച ശുഭാപ്തി വിശ്വാസം എനിക്കു ഉണ്ട്.”ആൻസലോട്ടി മൊവിസ്റ്റാറിനോട് പറഞ്ഞു.